Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടഞ്ഞുകിടന്ന ഹോട്ടലിൽ മോഷണത്തിനായി ഇരുമ്പ് ഗ്രില്ല് തുറന്നപ്പോൾ ഭിത്തിയിലെ സ്വിച്ച്‌ബോർഡിൽ ചെന്നിടിച്ച് ഷോക്കേറ്റു; അങ്കമാലിയിൽ മോഷ്ടാവിന് ദാരുണാന്ത്യം; മരമണടഞ്ഞത് തൃശിനാപ്പിള്ളി സ്വദേശി ശരവണൻ; ആളെ തിരിച്ചറിഞ്ഞത് ഫിംഗർ പ്രിന്റ് പരിശോധനയിലൂടെ

അടഞ്ഞുകിടന്ന ഹോട്ടലിൽ മോഷണത്തിനായി ഇരുമ്പ് ഗ്രില്ല് തുറന്നപ്പോൾ ഭിത്തിയിലെ സ്വിച്ച്‌ബോർഡിൽ ചെന്നിടിച്ച് ഷോക്കേറ്റു; അങ്കമാലിയിൽ മോഷ്ടാവിന്  ദാരുണാന്ത്യം; മരമണടഞ്ഞത് തൃശിനാപ്പിള്ളി സ്വദേശി ശരവണൻ; ആളെ തിരിച്ചറിഞ്ഞത് ഫിംഗർ പ്രിന്റ് പരിശോധനയിലൂടെ

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി : കവർച്ചാശ്രത്തിനിടെ തസ്‌കരവീരന് ദാരുണാന്ത്യം. നിരവധി മോഷണ കേസ്സുകളിലെ പ്രതി തമിഴ്‌നാട് തൃശ്ശിനാപ്പിള്ളി സ്വദേശി ശരവണൻ (56) ആണ് അങ്കമാലിയിൽ അടഞ്ഞു കിടന്ന ഹോട്ടലിൽ കവർച്ചയ്ക്കെത്തിയപ്പോൾ ഷോക്കേറ്റ് മരണമടഞ്ഞത്.
ഹോട്ടലിനോടനുബന്ധിച്ചുള്ള ചായ്‌പ്പിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് പുഴുവരിച്ചനിലയിൽ ശരവണന്റെ മൃതദ്ദേഹം പൊലീസ് കണ്ടെത്തിയത്.

പരിസരത്ത് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രേദേശവാസികൾ അറിയിച്ചതുപ്രകാരം പൊലീസെത്തി പരിശോധിപ്പോഴാണ് മൃതദ്ദേഹം കണ്ടെത്തിയത്. ചായ്‌പ്പിലേയ്ക്കുള്ള ഇരുമ്പ് ഗ്രില്ല് തുറന്നപ്പോൾ ഭിത്തിയിലെ സ്വച്ച് ബോർഡിൽ ചെന്നിടിക്കുകയും ഷോക്കേൽക്കുകയുമായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം.

തിരിച്ചറിയാൻ കഴിയാത്ത വിധം മൃതദ്ദേഹം അഴുകിയിരുന്നതിനാൽ മരണമടഞ്ഞത് ആരാണെന്ന് സ്ഥിരീകരിക്കുക ദുഷ്‌കരമായിരുന്നു. പൊലീസിന്റെ ഫിംഗർപ്രിന്റ് പരിശോധന വിഭാഗത്തിന്റെ കൃത്യതയോടെയുള്ള ഇടപെടാണ് ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിന് തുണയായത്.

അഴുകാത്ത കൈവിരലിൽ നിന്നും ശേഖരിച്ച രേഖകൾ പൊലീസിന്റെ കൈവശമുള്ള കുറ്റവാളികളുടെ കൈരേഖകളുമായി ഒത്തുനോക്കിയാണ് മരിച്ചത് ശരവണനാണെന്ന് അങ്കമാലി പൊലീസ് ഉറപ്പിച്ചത്.തൃശൂർ, പാലക്കാട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മേഷണക്കേസുകൾ ഉണ്ട്.
കൂടുതൽ കേസ്സുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടാവാൻ സാധ്യതയുണ്ടെന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP