Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്താം ക്ലാസുകാരൻ അബന്ധത്തിൽ വെടിവെച്ചു: യുവാവിന്റെ തലയോട് തുളച്ച് വെടിയുണ്ട ഉള്ളിൽ; വെടിയുണ്ട നീക്കം ചെയ്തത് മണിക്കൂറുകൾ നീണ്ട അതീവ സങ്കീർണമായ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ; പൂർണമായും ആരോഗ്യശേഷി വീണ്ടെടുത്ത് യുവാവ്

പത്താം ക്ലാസുകാരൻ അബന്ധത്തിൽ വെടിവെച്ചു: യുവാവിന്റെ തലയോട് തുളച്ച് വെടിയുണ്ട ഉള്ളിൽ; വെടിയുണ്ട നീക്കം ചെയ്തത് മണിക്കൂറുകൾ നീണ്ട അതീവ സങ്കീർണമായ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ; പൂർണമായും ആരോഗ്യശേഷി വീണ്ടെടുത്ത് യുവാവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മണിക്കൂറുകൾ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെ യുവാവിന്റെ തലയിൽ തുളഞ്ഞ് കയറിയ വെടിയുണ്ട നീക്കം ചെയ്തു. തൃശ്ശൂർ ചേർപ്പ് സ്വദേശിയായ 30 കാരന്റെ തലയിൽ തുളഞ്ഞുകയറിയ വെടിയുണ്ടയാണ് അമൃത ആശുപത്രിയിൽ നടന്ന റോബോട്ടിക് എൻഡോസ്‌കോപ്പിക് അസിസ്റ്റഡ് സർജറിയിലൂടെ നീക്കം ചെയ്തത്. ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. പരശുരാമന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട അതീവ സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട നീക്കം ചെയ്യാനായത്.

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയാണ് യുവാവിന്റെ തലയിൽ വെടിയുണ്ട കയറിയത്. എയർഗണ്ണിൽ തിരയില്ലെന്നു കരുതി, യുവാവിന്റെ സുഹൃത്തുകൂടിയായ പത്താംക്ലാസ് വിദ്യാർത്ഥി തമാശയിൽ വെടിയുതിർക്കുകയായിരുന്നു. ആദ്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് വെടിയുണ്ട നീക്കം ചെയ്യാൻ യുവാവിനെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലയോട്ടിയുടെ ഇടതുഭാഗത്ത്, തലച്ചോറിലെ പ്രധാന രക്തക്കുഴലിനോട് ചേർന്നാണ് വെടിയുണ്ട തറച്ചിരുന്നത്.

ഓർമ, ബുദ്ധിശക്തി, സംസാരശേഷി എന്നിവ കൈകാര്യം ചെയ്യുന്നത് തലച്ചോറിന്റെ ഇടതുഭാഗമായതിനാൽ തുറന്ന ശസ്ത്രക്രിയ ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. തുറന്ന ശസ്ത്രക്രിയ ചെയ്താൽ രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകാനും സാധ്യതയുണ്ടായിരുന്നു. കൂടാതെ വെടിയുണ്ട ലോഹം ആയതിനാൽ എം.ആർ.ഐ. സ്‌കാൻ ചെയ്യുവാനും സാധിക്കുമായിരുന്നില്ല.

തലയോട്ടിയിൽ 3 സെന്റീമീറ്റർ വലിപ്പത്തിൽ വിടവുണ്ടാക്കിയാണ് റോബോട്ടിക് എൻഡോസ്‌കോപ്പിക് അസിസ്റ്റഡ് സർജറിയിലൂടെ വെടിയുണ്ട നീക്കം ചെയ്തത്. പൂർണമായും ആരോഗ്യശേഷി വീണ്ടെടുത്ത രോഗിക്ക് ഇപ്പോൾ സംസാരിക്കുന്നതിനും മറ്റും ബുദ്ധിമുട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP