Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണു; രണ്ടു പേർ മരിച്ചു

അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണു; രണ്ടു പേർ മരിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളത്ത് കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് രണ്ടുപേർ മരിച്ചു. എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റിയിലാണ് സംഭവം. കെട്ടിട നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായത്.

ജോണി അന്തോണി (52), ബംഗാൾ സ്വദേശി അലി ഹസൻ (30) എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. രാവിലെ പത്തുമണിയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റയാളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP