Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട് ടെക്സ്റ്റൈൽസ് ഗോഡൗണിൽ വൻതീപിടുത്തം.; സമീപത്തെ വീടുകളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു; തീപിടിച്ചത് ഫ്രാൻസിസ് റോഡിൽ പ്രവർത്തിക്കുന്ന ടെക്‌സ്റ്റൈൽ ഗോഡൗണിന്; ഫയർഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു; കെട്ടിടത്തിന് അടുത്തേക്ക് ഫയർ എഞ്ചിൻ എത്തിക്കാൻ ഇടുങ്ങിയ വഴി തടസ്സം; തീയണയ്ക്കാനുള്ള പരിശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങി നാട്ടുകാരും

കോഴിക്കോട് ടെക്സ്റ്റൈൽസ് ഗോഡൗണിൽ വൻതീപിടുത്തം.; സമീപത്തെ വീടുകളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു; തീപിടിച്ചത് ഫ്രാൻസിസ് റോഡിൽ പ്രവർത്തിക്കുന്ന ടെക്‌സ്റ്റൈൽ ഗോഡൗണിന്; ഫയർഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു; കെട്ടിടത്തിന് അടുത്തേക്ക് ഫയർ എഞ്ചിൻ എത്തിക്കാൻ ഇടുങ്ങിയ വഴി തടസ്സം; തീയണയ്ക്കാനുള്ള പരിശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങി നാട്ടുകാരും

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻതീപിടുത്തം. ഫ്രാൻസിസ് റോഡിൽ ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പുഷ്പ ജംഗ്ഷന് സമീപത്തെ ടെക്‌സറ്റൈൽ ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായിരിക്കുന്നത്. രാത്രി 10 മണിയോടെയാണ് തീപിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. സമീപത്തെ വീടുകളിൽ ഉള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു.

ഇടുങ്ങിയ വഴിയാണ് ഗോഡൗണിലേക്കുള്ളത്. ഫയർഫോഴ്സിന്റെ വാഹനങ്ങൾ കെട്ടിതത്തിനടുതേക്ക് എത്തിക്കാനായിട്ടില്ല. വാഹനങ്ങൾ വഴിയിൽ നിർത്തി കെട്ടിടത്തിനടുത്തേക്ക് വെള്ളമെത്തിക്കുകയാണ് ചെയ്യുന്നത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഗോഡൗണായതിനാൽ അകത്ത് ആളുകൾ ഇല്ല എന്നതാണ് ലഭ്യമാകുന്ന വിവരം. തൊട്ടടുത്ത് സമാന രീതിയിൽ തുണിത്തരങ്ങൾ സൂക്ഷിച്ച കൂടുതൽ സ്ഥാപനങ്ങളുണ്ട്. അവിടങ്ങളിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സംഭവസ്ഥലത്തുണ്ട്

തീ ഇതുവരെയും നിയന്ത്രണ വിധേയമായിട്ടില്ല. റെയിൻകോട്ട്, ഹെൽമെറ്റ് എന്നിവ വിൽക്കുന്ന മൊത്ത വിതരണ സ്ഥാപനത്തിലേക്കും തീ പടർന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മലപ്പുറം ജില്ലയിൽ കൂടുതൽ യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. നാട്ടുകാരും തീയണക്കാനുള്ള ശ്രമങ്ങൾക്ക് മുന്നിലുണ്ട്. ജില്ല കളകടർ, എംകെ രാഘവൻ എംപി എന്നിവർ സ്ഥലത്തുണ്ട്. ഒളവണ്ണസ്വദേശി ജൈസലിന്റെ ഉടമസ്ഥതയിലുള്ള ഡിസ്‌കോ എന്ന സ്ഥാപനത്തിൽ നിന്നാണ് തീ പടർന്നു തുടങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP