Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടിയെങ്കിലും മിനിറ്റുകൾക്കകം ചത്തു; പോത്ത് ഓട്ടം ആരംഭിച്ചത് ഉടമയെ ഇടിച്ചിട്ട ശേഷം; ആക്രമണത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി

വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടിയെങ്കിലും മിനിറ്റുകൾക്കകം ചത്തു; പോത്ത് ഓട്ടം ആരംഭിച്ചത് ഉടമയെ ഇടിച്ചിട്ട ശേഷം; ആക്രമണത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലത്ത്‌ വിരണ്ടോടി മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തിയ പോത്തിനെ പിടിച്ചു കെട്ടിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ പോത്ത് ചത്തു. കൊല്ലം ചന്ദനംതോപ്പിൽ അറവുശാലയിൽ എത്തിച്ച പോത്താണ് വിരണ്ടോടി മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തിയത്. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് പോത്ത് വിരണ്ടോടിയത്. രണ്ട് മണിക്കൂറിന് ശേഷമാണ് പിടിച്ചുകെട്ടാനായത്. പൊലീസും നാട്ടുകാരും ചേർന്നാണ് പിന്നീട് പൊലീസിനെ കീഴടക്കാനുള്ള ശ്രമം നടത്തിയത്. ഇതിനിടെ കഴുത്തിൽ കുരുക്ക് മുറുകി പോത്ത് ചാവുകയായിരുന്നു

ചാത്തിനാംകുളം അംബേദ്ക്കർ വയലിൽ കെട്ടിയിരുന്ന പോത്താണ് വിരണ്ടോടിയത്. മത്സ്യം വിൽക്കാൻ ഓട്ടോയിലെത്തിയവരുടെ ഹോൺ ശബ്ദം കേട്ടാണ് വിരണ്ടതെന്ന് നാട്ടുകാർ പറയുന്നു. ഉടമ ഷിഹാബിനെ ഇടിച്ചിട്ടിട്ടാണ് പോത്ത് ഓട്ടമാരംഭിച്ചത്. കാലിനും മുതുകിനും പരിക്കേറ്റ ഷിഹാബ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പോത്ത് വഴിയാത്രക്കാരെയും വാഹനങ്ങളും ആക്രമിച്ചു. യാത്രക്കാർക്കും പൊലീസ്, ഫയർഫോഴ്‌സ് ജീവനക്കാർക്കും പരിക്കേറ്റു. നീണ്ട പരിശ്രമത്തിനൊടുവിൽ പിടിച്ചുകെട്ടാനായെങ്കിലും മിനിട്ടുകൾക്കുള്ളിൽ പോത്ത് ചത്തു. പോത്തിന്റെ ആക്രമണത്തിൽ വഴിയാത്രക്കാരായ മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. പോത്തിനെ കെട്ടാനുള്ള ശ്രമത്തിൽ ഉടമയ്ക്കും പരിക്കേറ്റു.

ഓട്ടത്തിനിടെ ചന്ദനത്തോപ്പ് ലെവൽ ക്രോസിനു സമീപം പോത്തിനെ കെട്ടിയിടാനായെങ്കിലും ബലമില്ലാത്ത കയർ പൊട്ടിച്ച് ദേശീയപാതയിലേക്ക് കടന്നു. കുണ്ടറ ഭാഗത്തേക്ക് ഓടിയ പോത്ത് വഴിയിൽ കണ്ടവരെയും വാഹനങ്ങളും ആക്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന ഹൈവേ പൊലീസ് വാഹനം ചേർത്തുനിർത്തി പോത്തിനെ തടയാൻ ശ്രമിച്ചപ്പോൾ പൊലീസ് വാഹനത്തെ കൊമ്പിൽകുത്തി മറിക്കാനായി പോത്തിന്റെ ശ്രമം. വിവരമറിഞ്ഞെത്തിയ കുണ്ടറ ഫയർ ഫോഴ്‌സ് സംഘവും പോത്തിനെ കുരുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ കടപ്പാക്കടനിന്നും ഫയർഫോഴ്‌സ് സംഘമെത്തി. ഐ.ടി.ഐ. ജങ്ഷനു സമീപം വെച്ച് ഫയർ ടെന്ററിന്റെ മുകളിൽ നിന്നെറിഞ്ഞ വലയിൽ കൊമ്പുകുരുങ്ങി വീണ പോത്തിനെ കുണ്ടറ, കടപ്പാക്കട അഗ്‌നിരക്ഷാസേനാംഗങ്ങൾ ചേർന്ന് കെട്ടിയിട്ടു.

കെട്ടിയിടാൻ ശ്രമിച്ച അഗ്‌നിരക്ഷാസേനാംഗം ജോൺസനെ പോത്ത് ആക്രമിച്ചു. മറിഞ്ഞുവീണ് ജോൺസണ് സാരമായി പരിക്കേറ്റു. അഗ്‌നിരക്ഷാസേനാംഗങ്ങളായ അരുൺരാജ്, ഗിരീഷ് കുമാർ, സോബേഴ്‌സ് ,അരുൺദാസ്, ശിവലാൽ, വിനോദ് ടൈറ്റസ് എന്നിവർക്കും പൊലീസ് ഡ്രൈവർ ഷിന്റോയ്ക്കും പരിക്കുണ്ട്. ഷിന്റോയ്ക്ക് വലത്കാലുമുട്ടിനും ഇടത്തേ തോളിനുമാണ് പരിക്ക്. ജോൺസണും ഷിന്റോയും താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പോത്തിന്റെ ആക്രമണത്തിൽ പൊലീസ് ജീപ്പിനും സാരമായ കേടുപറ്റി. പോത്തിൽനിന്ന് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ചാത്തിനാംകുളം സ്വദേശി കബീറിന് മറിഞ്ഞുവീണ് കൈക്ക് ഒടിവുപറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP