Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി; ജീവൻ രക്ഷിക്കാനുള്ള മിണ്ടാപ്രാണിയുടെ പരക്കം പാച്ചിലിൽ ഒരാൾക്കു കുത്തേറ്റു; വാഹനങ്ങൾ തകർത്തു: കോന്നിയിൽ പോത്തിനെ പിടികൂടാൻ ആനത്താവളത്തിൽ നിന്നും ആളെത്തി

അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി; ജീവൻ രക്ഷിക്കാനുള്ള മിണ്ടാപ്രാണിയുടെ പരക്കം പാച്ചിലിൽ ഒരാൾക്കു കുത്തേറ്റു; വാഹനങ്ങൾ തകർത്തു: കോന്നിയിൽ പോത്തിനെ പിടികൂടാൻ ആനത്താവളത്തിൽ നിന്നും ആളെത്തി

പത്തനംതിട്ട: അറക്കാൻ കൊണ്ടുവന്ന പോത്ത് മരണവെപ്രാളത്തിൽ വിരണ്ടോടിയപ്പോൾ പരിഭ്രാന്തിയിലായത് ഒരു നാടുമുഴുവൻ. പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് ഇന്നു രാവിലെ ഒരു പോത്ത് നാട്ടുകാരെ മുഴുവൻ പരിഭ്രാന്തിയിലാഴ്‌ത്തിയത്.

വെട്ടൂരിലെ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് പോത്ത് വിരണ്ടോടിയത്. ഇതിനെ പിടിച്ച് കെട്ടാൻ ശ്രമിക്കുന്നതിനിടെ ഒരാൾക്ക് കുത്തേൽക്കുകയും ചെയ്തു.

വെട്ടൂർ ജംഗ്ഷന് സമീപം ഇന്നു രാവിലെ പത്തോടെയാണ് കയറുപൊട്ടിച്ച് പോത്തു വിരണ്ടോടിയത്. അറക്കാൻ കൊണ്ടു പോകുന്നതിനിടെയാണു സംഭവം. വഴിയാത്രക്കാരെ കുത്താൻ ശ്രമിച്ച പോത്ത്, സമീപത്തെ പാടത്ത് പുല്ലു മേഞ്ഞുകൊണ്ടിരുന്ന പശുക്കളെയും അക്രമിച്ചു. ഉടൻ തന്നെ വിവരം പൊലീസിലും ഫയർഫോഴ്‌സിലും ഫോറസ്റ്റ് ഓഫീസിലും അറിയിച്ചെങ്കിലും ആരും എത്തിയില്ല. വിരണ്ടോടിയ പോത്ത് ടൗണിൽ വാഹനങ്ങളും തകർത്തെന്നാണു റിപ്പോർട്ടുകൾ.

തുടർന്നു മണിക്കൂറുകൾക്ക് ശേഷം നാട്ടുകാർ തന്നെ പോത്തിനെ പിടിച്ചുകെട്ടാൻ പാടത്തിറങ്ങി. എന്നാൽ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഇതിനിടെ ബേസ്‌ബോളും കാളപ്പോരുമൊക്കെ ഓർമിക്കും വിധം പോത്തിനെ നേരിടാൻ അൽപ്പം ആവേശം കാണിച്ച ഒരാൾക്ക് പോത്തിന്റെ കുത്തും കിട്ടി. നാട്ടുകാർക്കു നേരെ പാഞ്ഞടുത്ത പോത്തിനു മുന്നിൽ നിലയുറപ്പിച്ചയാളെ പോത്ത് കുത്തിവീഴ്‌ത്തുകയായിരുന്നു.

നാട്ടുകാരുടെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കോന്നി പൊലീസ് സ്ഥലത്ത് എത്തി. തുടർന്ന് പോത്തുപിടിത്തക്കാരെ വിളിച്ചുവരുത്തുകയും ചെയ്തു. ഇതിനിടെ കോന്നി ആനത്താവളത്തിൽ നിന്നും പോത്തിനെ പിടികൂടാൻ ആൾക്കാരെത്തി. ആക്രമണത്തിനൊടുവിൽ ശാന്തനായ പോത്തിനെ മണിക്കൂറുകൾക്കുശേഷം പിടിച്ചുകെട്ടിയെന്നാണു വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP