Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നായാട്ടു സംഘം കാട്ടുപോത്തിനെ വെടിവെച്ചു; വെടിവെച്ചയാളെ കാട്ടുപോത്ത് ഓടിച്ചിട്ട് കുത്തിക്കൊന്നു

നായാട്ടു സംഘം കാട്ടുപോത്തിനെ വെടിവെച്ചു; വെടിവെച്ചയാളെ കാട്ടുപോത്ത് ഓടിച്ചിട്ട് കുത്തിക്കൊന്നു

സ്വന്തം ലേഖകൻ

രാജകുമാരി:  വെടിവെച്ചയാളെ കാട്ടുപോത്ത് ഓടിച്ചിട്ടു കുത്തിക്കൊന്നു. കേരള തമിഴ്‌നാട് അതിർത്തിയായ കുരങ്ങിണി വനമേഖലയിലാണ് സംഭവം. കൊല്ലപ്പെട്ടയാൾക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ടു പേരെ കാട്ടുപോത്തിനെ വെടിവച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. തോണ്ടിമല സ്വദേശി മാരിയപ്പൻ(58) ആണ് കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചത്. രാജകുമാരി സ്വദേശികളായ കണ്ണൻകുളങ്ങരയിൽ സാജു ഗീവർഗീസ്(47), കാരപ്പള്ളിയിൽ രാജേഷ്(37) എന്നിവരെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് തമിഴ്‌നാട് പൊലീസിന് കൈമാറി.

മൂന്നംഗ സംഘം കാട്ടുപോത്തിനെ വെടിവെച്ച് പിടിക്കാനായിരുന്നു ശ്രമം നടത്തിയത്. എന്നാൽഡ വെടികൊണ്ട പോത്ത് അക്രമം അഴിച്ചു വിടുകയായിരുന്നു. ഞായറാഴ്ച രാവിലെ 8 മണിയോടെ ആണ് അറസ്റ്റിലായ പ്രതികളും മാരിയപ്പനും ചേർന്ന് കുരങ്ങിണി വനത്തിൽ പുലികുത്തിനു സമീപം കാട്ടു പോത്തിനെ വെടിവച്ചത്. വെടിയേറ്റു വീണ പോത്തിന്റെ അടുത്തേക്ക് എത്തിയ മാരിയപ്പൻ പോത്ത് എഴുന്നേൽക്കുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ എത്തിയ പോത്ത് മാരിയപ്പനെ കുത്തി വീഴ്‌ത്തി. പോത്തിന്റെ ആക്രമണത്തിൽ മാരിയപ്പൻ കൊല്ലപ്പെടുകയും ചെയ്തു.

എന്നാൽ സാജുവും രാജേഷും ഓടി രക്ഷപ്പെട്ടു. പോത്ത് ഈ ഭാഗത്തു നിന്നു മാറിയ ശേഷം സാജുവും രാജേഷും ചേർന്ന് മാരിയപ്പനെ എടുത്ത് 5 കിലോമീറ്റർ താഴെ റോഡിൽ എത്തിച്ചു. തുടർന്ന് തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആശുപത്രിയിൽ എത്തും മുൻപ് മാരിയപ്പൻ മരിച്ചു. കൃഷിയിടത്തിൽ കുരുമുളക് പറിക്കുമ്പോൾ വീണ് പരുക്കേറ്റു എന്നാണ് സാജുവും രാജേഷും തേനിയിലെ ആശുപത്രിയിൽ വിവരം നൽകിയത്. മരണത്തിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ വിവരം തേനി പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാട്ടുപോത്തിന്റെ ആക്രമണത്തിലാണ് മാരിയപ്പൻ മരിച്ചത് എന്നു കണ്ടെത്തിയത്.

ഇതിനിടെ സാജുവും രാജേഷും കേരളത്തിലേക്ക് മടങ്ങിയിരുന്നു. തേനി പൊലീസ് വിവരം അറിയിച്ചതനുസരിച്ച് ശാന്തൻപാറ പൊലീസ് ഇരുവരെയും ചോദ്യം ചെയ്തു. നായാട്ടിനിടെ മാരിയപ്പനെ കാട്ടു പോത്ത് ആക്രമിച്ചതായി ഇരുവരും മൊഴി നൽകി. ഇന്നലെ ഉച്ചയോടെ തമിഴ്‌നാട് പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ ശാന്തൻപാറയിൽ എത്തി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP