Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202329Wednesday

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വ്യത്യസ്ത മുൻഗണനാ മേഖലകളെയും ഉൾക്കൊള്ളുന്ന ബജറ്റ്; ഭക്ഷ്യസുരക്ഷയും നൈപുണ്യ വികസനവും പ്രധാനമെന്ന് എം എ യൂസഫലി

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വ്യത്യസ്ത മുൻഗണനാ മേഖലകളെയും ഉൾക്കൊള്ളുന്ന ബജറ്റ്; ഭക്ഷ്യസുരക്ഷയും നൈപുണ്യ വികസനവും പ്രധാനമെന്ന് എം എ യൂസഫലി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി രംഗത്ത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റ് ആണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്നാണ് യൂസഫലി അഭിപ്രായപ്പെട്ടത്.

രണ്ട് കാര്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റിൽ ഭക്ഷ്യസുരക്ഷാ, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെ പ്രഖ്യാപനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നാണ് എം എ യൂസഫലിയുടെ അഭിപ്രായം.

കണക്ടിവിറ്റി, ഭക്ഷ്യസുരക്ഷ, നൈപുണ്യ വികസന മേഖലകൾ എന്നിവ ശക്തിപ്പെടുത്തുന്നതിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളാണ് ബജറ്റിനെ വ്യത്യസ്തമാക്കുന്നത്. 50 പുതിയ വിമാനത്താവളങ്ങൾ, ജലഗതാഗത പാതകളുടെ വികസനം തുടങ്ങിയ പ്രഖ്യാപനങ്ങൾ ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക ഘടനയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. മാത്രമല്ല ആഗോള ബിസിനസുകളെയും നിക്ഷേപകരെയും ആകർഷിക്കുന്ന ഒരു പ്രധാന കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ഉയരുമെന്നും യുസഫലി പറഞ്ഞു.

ഭക്ഷ്യസുരക്ഷയാണ് കാർഷിക മേഖലക്കും സമൂഹത്തിനും ദീർഘകാല നേട്ടമുണ്ടാക്കുന്ന മറ്റൊരു പ്രധാന മേഖല. പ്രാഥമികമായി യുവജനങ്ങൾക്ക് പ്രാമുഖ്യമുള്ള രാജ്യമെന്ന നിലയിൽ ദേശിയ ഡിജിറ്റൽ ലൈബ്രറി, നൈപുണ്യ വികസന കേന്ദ്രങ്ങൾ, പുതിയ നഴ്സിങ് കോളജുകൾ തുടങ്ങിയ മേഖലകളിൽ ബജറ്റ് കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ട്. ബജറ്റ് ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും നമ്മുടെ സാമ്പത്തിക വികസനത്തിനും തൊഴിൽ മേഖലയ്ക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ രാജ്യത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും യൂസഫലി പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP