Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇങ്ങനെയും നമുക്ക് അശരണരെ സഹായിക്കാം; അർബുദം ബാധിച്ച വിദ്യാർത്ഥിനിക്കും മറ്റൊരു രോഗിക്കുമായി ബസിൽ നടന്ന ധനസമാഹരണത്തിൽ കൈയയച്ചു സഹായിച്ചു യാത്രക്കാരും

ഇങ്ങനെയും നമുക്ക് അശരണരെ സഹായിക്കാം; അർബുദം ബാധിച്ച വിദ്യാർത്ഥിനിക്കും മറ്റൊരു രോഗിക്കുമായി ബസിൽ നടന്ന ധനസമാഹരണത്തിൽ കൈയയച്ചു സഹായിച്ചു യാത്രക്കാരും

കൊല്ലം: പാവങ്ങളെയും രോഗികളെയും സഹായിക്കാൻ പലരും പല തരത്തിൽ ധനശേഖരണം നടത്താറുണ്ട്. എന്നാൽ അർബുദം ബാധിച്ച പെൺകുട്ടിയെയും രക്തസമ്മർദ്ദത്താൽ കഷ്ടപ്പെടുന്ന രോഗിയെയും സഹായിക്കാൻ ബസ് ഉടമ ബസിൽ ബക്കറ്റ് പിരിവ് നടത്തിയാലോ? അത്തരത്തിൽ ഒരു ധനശേഖരണം കഴിഞ്ഞ ദിവസം കൊട്ടാരക്ക-ഓയൂർ അമ്പലംകുന്ന് റൂട്ടിലോടുന്ന കണ്ണമ്പള്ളി ബസിൽ നടന്നു.

കണ്ണമ്പള്ളി ബസുടമയായ വെളിയം ശ്രീകുമാർ ഭവനിൽ ലളിതാഭായി അമ്മയാണ് ബസിലെ ഒരു ദിവസത്തെ കളക്ഷൻ ക്യാൻസർ ബാധിച്ച പെൺകുട്ടിക്കും മറ്റൊരു രോഗിക്കുമായി നൽകാൻ തീരുമാനിച്ചത്. ഏകദേശം ഏഴായിരത്തോളം രൂപയാണ് ബസിൽ ഒരു ദിവസത്തെ കളക്ഷൻ. എന്നാൽ, ഇതിലേറെ സമാഹരിക്കാൻ സുമനസുകളുടെ കാരുണ്യത്താൽ കഴിഞ്ഞു.

ബസിലെ ജീവനക്കാരും തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം ഈ ആവശ്യത്തിലേക്ക് നൽകി. ടിക്കറ്റ് നൽകാതെ ഒരു ബക്കറ്റുമായിട്ടാണ് ബസിലെ ജീവനക്കാർ ഇന്നലെ യാത്രക്കാരെ സമീപിച്ചത്. ആദ്യം ഞെട്ടിയെങ്കിലും കാര്യം അറിഞ്ഞപ്പോൾ യാത്രക്കാരും മനമറിഞ്ഞ് സഹായിച്ചു. 100 രൂപയിൽ കുറയാതെ യാത്രക്കാർ സംഭാവന നൽകുകയും ചെയ്തു.

മുമ്പ് ക്യാൻസറിൽ നിന്നും മോചനം നേടിയ വ്യക്തിയാണ് ലളിതാഭായി അമ്മ. ക്യാൻസർ രോഗം ബാധിച്ച് വലയുന്ന പെൺകുട്ടിയുടെ അവസ്ഥ നേരിട്ട് മനസിലാക്കിയാണ് ലളിതാഭായി ഇത്തരത്തിലുള്ള ഒരു ധനശേഖരണവുമായി മുന്നോട്ടുവന്നത്. ബസിലെ ബക്കറ്റ് പിരിവിന് നാട്ടുകാർ നൽകിയ പിന്തുണയിൽ ഏറെ സന്തോഷത്തിലാണ് ഇപ്പോൾ ലളിതാഭായിയും ബസ് ജീവനക്കാരും. രണ്ടു രോഗികളെ സഹായിക്കാനുള്ള ബസിന്റെ ഈ അസാധാരണയാത്ര അറിഞ്ഞ് പതിവില്ലാത്തവിധം തിരക്കുണ്ടായിരുന്നു ബസിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP