Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പഞ്ചറായ ടയർ മാറിക്കൊണ്ടിരുന്ന ബസ്സിന്റെ പിന്നിൽ മറ്റൊരു ബസ്സ് ഇടിച്ചു കയറി; കണ്ണൂരിൽ അമ്മയും മകനും ഉൾപ്പടെ അഞ്ചു മരണം

പഞ്ചറായ ടയർ മാറിക്കൊണ്ടിരുന്ന ബസ്സിന്റെ പിന്നിൽ മറ്റൊരു ബസ്സ് ഇടിച്ചു കയറി; കണ്ണൂരിൽ അമ്മയും മകനും ഉൾപ്പടെ അഞ്ചു മരണം

കണ്ണൂർ: പഴയങ്ങാടി മണ്ടൂർ കോക്കാട്ട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഇവരിൽ അമ്മയും മകനും ഉൾപ്പെടുന്നു. പാപ്പിനിശേരി സ്വദേശികളായ മുസ്തഫ, സുജിത്ത്, സുബൈദ, മകൻ മുബീൽ എന്നിവ രാണൈന്ന് തിരിച്ചറിഞ്ഞു. ഒരാളെ ഇനിയും തിരിച്ചറിയാനുണ്ട്.

വൈകിട്ട് എട്ടു മണിയോടെയാണ് അപകടമുണ്ടായത്. ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. പൊട്ടിയ ടയർ മാറിക്കൊണ്ടിരുന്ന ബസ്സിന്റെ പിന്നിൽ മറ്റൊരു ബസ്സ് ഇടിച്ചാണ് അപകടം ഉണ്ടായത്. ടയർ പഞ്ചർ ആയ അൻവിത ബസിലെ യാത്രക്കാർ മറ്റൊരു ബസിനായി കാത്തിരിക്കുമ്പോഴാണ് ഈ റൂട്ടിൽ തന്നെ സർവ്വീസ് നടത്തുന്ന ഹിൽട്ടൻ ബസ് ഇടിച്ചത് .

കോക്കാട്ട് അപകടം നടന്നപ്പോൾ നല്ല മഴയായിരുന്നതും വൈദ്യുതി ഇല്ലാതിരുന്നതും ഡ്രൈവറുടെ കാഴ്ച മറച്ചുവെന്നാണ് വിശദീകരണം. ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇരുപതിലേറെ പേരെ വിവിധ ആശുപത്രികളിൽ എത്തിച്ചതായാണ് അറിയുന്നത്. മൃതദഹങ്ങൽ പരിയാരം മെഡിക്കൽ കോളേജിലാണ്. തളിപ്പറമ്പ്, പയ്യന്നൂർ ആശുപത്രികളിലാണ് ഇവർ. ഇവരുടെ വിശദാംശങ്ങൾ ലഭിച്ചു വരുന്നതേയുള്ളൂ.

അപകടസമയത്ത് ഇവിടെ കനത്ത മഴയായിരുന്നുവെന്ന് പറയുന്നു. ഈ റോഡിൽ പണി നടന്നുവരികയായിരുന്നുവെന്നും സൂചനയുണ്ട്.

പയ്യന്നൂരിൽ നിന്നു പഴയങ്ങാടിയിലേക്കുള്ള അൻവിദ എന്ന ബസിന്റെ ടയർ മണ്ടൂർ ടൗണിനടുത്ത് ഇറക്കവും വളവുമുള്ള ഭാഗത്തു കേടായതിനെ തുടർന്നു ബസ് മാറിക്കയറാൻ വേണ്ടി പുറത്തിറങ്ങിയ യാത്രക്കാരാണ് അപകടത്തിൽ പെട്ടത്. അഞ്ചു മിനിട്ടിനു ശേഷം ഇതേ റൂട്ടിൽ വന്ന വിഘ്‌നേശ്വര എന്ന ബസിന് ഇവർ കൈകാണിച്ചുവെങ്കിലും അമിത വേഗത്തിൽ വന്ന ബസ് ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. പിന്നീട് അൻവിദയിലും ഇടിച്ച ശേഷമാണു ബസ് നിർത്തിയത്. നല്ല മഴയുണ്ടായിരുന്നു. മൂന്നു പേർ സംഭവ സ്ഥലത്തു വച്ചും രണ്ടു പേർ ആശുപത്രിയിൽ വച്ചുമാണു മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP