Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രൗൺ ഷുഗർ വിൽപനയ്‌ക്കെത്തിക്കുന്നത് ചെറിയ പാക്കറ്റുകളാക്കി മൊബൈലിന്റെ കവറിനുള്ളിൽ ഒളിപ്പിച്ച്; വിൽപന ഇതരസംസ്ഥാന തൊഴിലാളികളെയും വിദ്യാർത്ഥികളെയും ഉപയോഗിച്ച്; ബ്രൗൺ ഷുഗറിന്റെയും മെത്ത് ടാബ്ലറ്റുകളുടേയും വൻശേഖരവുമായി ബംഗാളി അടക്കം രണ്ടുപേർ പിടിയിൽ

ബ്രൗൺ ഷുഗർ വിൽപനയ്‌ക്കെത്തിക്കുന്നത് ചെറിയ പാക്കറ്റുകളാക്കി മൊബൈലിന്റെ കവറിനുള്ളിൽ ഒളിപ്പിച്ച്; വിൽപന ഇതരസംസ്ഥാന തൊഴിലാളികളെയും വിദ്യാർത്ഥികളെയും ഉപയോഗിച്ച്; ബ്രൗൺ ഷുഗറിന്റെയും മെത്ത് ടാബ്ലറ്റുകളുടേയും വൻശേഖരവുമായി ബംഗാളി അടക്കം രണ്ടുപേർ പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: വിദ്യാർത്ഥികളെ ഉപയോഗിച്ച് ബ്രൗൺഷുഗൾ വിൽപനക്കെത്തിക്കുന്നത് ചെറിയ പാക്കറ്റുകളാക്കി മൊബൈൽ ഫോണിന്റെ കവറിനുള്ളിൽ ഒളിപ്പിച്ച്. പിടികൂടിയത് ബ്രൗൺഷുഗറിന്റേയും മെത്ത് ടാബ്ലറ്റുകളുടേയും വൻശേഖരം. വിപണം നടത്തുന്നത് ഇതരസംസ്ഥാന തൊഴിലാളികളെയും, വിദ്യാർത്ഥികളെയും ഉപയോഗിച്ച്. ബംഗാളി അടക്കം രണ്ടുപേർ പിടിയിൽ. ബ്രൗൺഷുഗറും, മെത്ത് ടാബ്ലറ്റുകളുമായാണ് ബംഗാൾ സ്വദേശിയടക്കം രണ്ടു പേരെ കൊണ്ടോട്ടിയിൽവെച്ച് മലപ്പുറം ജീല്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡ് പിടികൂടിയത്.

കൊണ്ടോട്ടി മേലങ്ങാടി മത്തൻകുഴിയിൽ അശ്റഫ്(40), വെസ്റ്റ് ബംഗാൾ നോയിഡ ബത്തൻപാര രാജാ ഷെയ്ഖ്(25) എന്നിവരെയാണ് കൊണ്ടോട്ടി സിഐ എൻ.ബി ഷൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ന്യൂജൻ ഡ്രഗ് അടക്കം മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് നടത്തുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആന്റിനർക്കോട്ടിക്ക് സ്‌ക്വോഡ് ഒരാഴ്ചയോളമായി ഇരുവരേയും നീരീക്ഷിച്ചു വരികയായിരുന്നു. വിദ്യാർത്ഥികളേയും ഇതരസംസ്ഥാന തൊഴിലാളികളേയും സംഘം കാരിയർമാരായി ഉപയോഗിച്ചിരുന്നു.

ചെറിയ പാക്കറ്റുകളാക്കി മൊബൈൽ ഫോണിന്റെ കവറിനുള്ളിലും വസ്ത്രത്തിന്റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ചാണ് ബ്രൗൺ ഷുഗർ വിൽപ്പനക്ക് എത്തിക്കുന്നത്. 100 ഓളം മെത്ത് ടാബ്ലെറ്റുകളും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. 100 രൂപയാണ് ഓരോ ടാബ്ലെറ്റുകൾക്കും ഇവർ ഈടാക്കിയിരുന്നത്. ചുവന്ന കളറിൽ ചെറിയ ഗുളിക രൂപത്തിലുള്ള ഈ ഗുളികളുടെ ഉപയോഗം പല മാരകമായ അസുഖങ്ങൾക്കും കാരണമാകാറുണ്ട്. പിടിയിലായ ബംഗാൾ സ്വദേശിയെ 2018-ൽ മലപ്പുറം എക്സ് സൈസ് സ്‌ക്വാഡ് മൂന്ന് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഈ കേസിൽ രണ്ടു മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.

ഇവരെ ചോദ്യം ചെയ്തതിൽ ജില്ലയിലെ ചെറുതും വലുതുമായ നിരവധി മയക്ക് മരുന്ന് കച്ചവക്കൊരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. പൊലീസ് ഇരുവരേയും പിടികൂടിയത് അറിയാതെ നിരവധി ആളുകളാണ് ഇവരുടെ ഫോണിലേക്ക് വിളിച്ച് മയക്കുമരുന്ന് ആവശ്യപ്പെട്ടത്. ഇവരെ ചോദ്യം ചെയ്തതിൽ രാജസ്ഥാനിൽ നിന്നും ആണ് മയക്കുമരുന്ന് എത്തിച്ചിരുന്നത് എന്ന് അറിവായിട്ടുണ്ട്.ഇവരെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വോഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്‌പി ഷംസ്, മലപ്പുറം ഡി.വൈ.എസ്‌പി ജലീൽ തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി സിഐ.എൻ.ബി ഷൈജു,എസ്‌ഐ അഹമ്മദ് കുട്ടി ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്,എഎസ്ഐ മോഹൻ ദാസ്,രാജേഷ്, ജലാൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP