Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആലപ്പുഴയിൽ കാർ കഴുകുന്നതിനിടെ സഹോദരങ്ങൾ ഷോക്കേറ്റു മരിച്ചു; അപകടമുണ്ടായത് മോട്ടോറിന്റെ കംപ്രസറിൽ നിന്നും വൈദ്യുതാഘാതമേറ്റ്

ആലപ്പുഴയിൽ കാർ കഴുകുന്നതിനിടെ സഹോദരങ്ങൾ ഷോക്കേറ്റു മരിച്ചു; അപകടമുണ്ടായത് മോട്ടോറിന്റെ കംപ്രസറിൽ നിന്നും വൈദ്യുതാഘാതമേറ്റ്

ആലപ്പുഴ: ആലപ്പുഴയിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. വാഹനം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് സഹോദരങ്ങൾ മരിച്ചത്. ആലപ്പുഴ എ.എൻ.പുരം വാർഡിൽ വിളഞ്ഞൂർ ക്ഷേത്രത്തിന് സമീപം ചിറ്റാട്ടിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ മക്കൾ മനോജ് ബാലകൃഷ്ണൻ (44), അനിൽ ബാലകൃഷ്ണൻ (51) എന്നിവരാണ് മരിച്ചത്. കാർ കഴുക്കുന്ന മോട്ടോറിന്റെ കംപ്രസറിൽ നിന്നും വൈത്യുതാഘാതമേൽക്കുകയായിരുന്നു.

ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിലെ പറയെടുപ്പിനായി പോയ ക്ഷേത്രം ഭാരവാഹികളാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. അനിൽ വീടിനോട് ചേർന്ന് ഇരുചക്രവാഹനങ്ങളുടെ സർവ്വീസ് സെന്റർ നടത്തുന്നുണ്ടായിരുന്നു. ഇവിടെ വീട്ടിലെ കാർ കഴുകുന്നിടെയായിരുന്നു അപകടം. കാറിന്റെ മറവിലായി വീണു കിടക്കുകയായിരുന്നു ഇരുവരും. ഉടനെ തന്നെ ലൈന്മാനെ അറിയിച്ച് ലൈൻ ഓഫാക്കിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കൊല്ലത്ത് മെഡിക്കൽ റെപ്രസന്റ്റേറ്റീവായി പ്രവർത്തിക്കുകയായിരുന്നു മനോജ് ബാലകൃഷ്ണൻ. അവധിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. അവിവാഹിതനാണ് മനോജ്. അനിൽകുമാറിന്റെ ഭാര്യ മിനി. മക്കൾ: അശ്വതി,അർജ്ജുൻ.അമ്മ: ആനന്ദവല്ലി. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP