Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാല് നിർധന രോഗകൾക്ക് മൂന്ന് ലക്ഷം വീതം കൈമാറി; മൃതദേഹം നാട്ടിൽ എത്തിക്കാൻ നാല് ലക്ഷവും: ബ്രിട്ടീഷ് മലയാളി ഇക്കുറി പാവങ്ങൾക്ക് നല്കിയത് പതിനാറ് ലക്ഷം

നാല് നിർധന രോഗകൾക്ക് മൂന്ന് ലക്ഷം വീതം കൈമാറി; മൃതദേഹം നാട്ടിൽ എത്തിക്കാൻ നാല് ലക്ഷവും: ബ്രിട്ടീഷ് മലയാളി ഇക്കുറി പാവങ്ങൾക്ക് നല്കിയത് പതിനാറ് ലക്ഷം

റുനാടൻ മലയാളിയുടെ സഹോദരസ്ഥാപനമായി ബ്രിട്ടീഷ് മലയാളി നടത്തുന്ന യുകെയിലെ ചാരിറ്റി സംഘടനയായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഈ തവണ സഹായം നല്കിയത് 16 ലക്ഷം രൂപ. നിർധനരായ നാല് രോഗികൾക്ക് ചികിത്സക്ക് വേണ്ടി മൂന്ന് ലക്ഷം രൂപ വീതം 12 ലക്ഷവും യുകെയിൽ കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ ആലക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നാല് ലക്ഷം രൂപയുമാണ് ഇക്കുറി നൽകിയത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ മിക്ക മാസങ്ങളിലും ഇത്തരം സാമ്പത്തിക സഹായങ്ങൾ നല്കി വരുന്നുണ്ട്. വായനക്കാരിൽ നിന്നും ശേഖരിക്കുന്ന പണമാണ് ഇങ്ങനെ ദരിദ്രർക്ക്# കൈമാറുന്നത്. ലഭിക്കുന്ന പണത്തിന്റെ സ്റ്റേറ്റമെന്റുകൾ എല്ലാദിവസവും പ്രസിദ്ധീകരിച്ചാണ് 15 അംഗ ട്രെസ്റ്റികളുടെ ഭൂരിപക്ഷ തീരുമാന പ്രകാരം ഈ സംഘടന സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തുന്നത്. മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയ തന്നെയാണ് ബ്രിട്ടീഷ് മലയാളിയുടെയും എഡിറ്റർ

ഓണ സമയത്ത് ബ്രിട്ടീഷ് മലയാളി നാലു നിർദ്ധന രോഗികളെ സഹായിക്കാൻ വേണ്ടിയാണ് ഓണം അപ്പീൽ ആരംഭിച്ചത്. ഇതിൽ വായനക്കാർ സംഭാവന നൽകിയ 12 ലക്ഷം രൂപ കഴിഞ്ഞ ദിവസം പത്തനാപുരം ഗാന്ധി ഭവനിൽ നടന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്തു. മൂന്നു ലക്ഷം രൂപ വീതം നാല് പേർക്ക് ഈ പണം നൽകിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയായിരുന്നു. യുകെയിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മലയാളി ബിസിനസുകാരൻ നൽകിയ മൂന്നു ലക്ഷം രൂപ 75000 രൂപ വീതം പണമായും ബാക്കി തുകക്കായി 2,26384 രൂപ വീതം ചെക്കായുമാണ് നൽകിയത്.

കണ്ണൂർ ആലക്കോട് ഉദയഗിരി പഞ്ചായത്തിലെ ''കോളി'' കോളനിയിൽ താമസിക്കുന്ന അനിൽ കുമാർ സിന്ധു ദമ്പതികളുടെ മകനും സെറിബ്രൽ പൾസി എന്ന രോഗം ബാധിച്ച് തളർച്ചയിൽ കഴിയുന്ന കുഞ്ഞുമായ ശിവനന്ദിനും, ശരീരം മുഴുവൻ നീരും കടുത്ത പനിയും മൂലം അപൂർവ്വ രോഗത്തിന്റെ പിടിയിലായ ഇടുക്കി ജില്ലയിലെ മുട്ടം സ്വദേശി ആയ സ്റ്റീഫൻ മാത്യുവിന്റെ മക്കളായ അലൻ എന്ന ഏഴ് വയസ്സുകാരനും അലോണ എന്ന ഒന്നര വയസ്സുകാരിക്കും, വൃക്കരോഗത്താൽ ബുദ്ധിമുട്ടുന്ന കൊട്ടാരക്കര മൈത്രീ നഗർ ചെറുവിള പുത്തൻപുരക്കൽ രമ്യക്കും, പത്തനംതിട്ട ജില്ലയിലെ വെള്ളപ്പാറയിൽ കുത്തനെയുള്ള ഒരു മലമുകളിൽ ടാർപോള വലിച്ച് കെട്ടി നിർമ്മിച്ച ഷെഡ്ഡിൽ ഒരേ കിടപ്പിൽ കഴിയുന്ന സംസാര ശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട മധ്യവയസ്‌കനായ വി. കെ. നാരായണൻ എന്നിവരുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള പണമാണ് ചടങ്ങിൽ കൈമാറിയത്. കിഡ്‌നി മാറ്റി വയ്ക്കുന്ന രമ്യയ്ക്ക് വേണ്ടി പണം ശേഖരിക്കുകയും സ്വന്തം കിഡ്‌നി ദാനം ചെയ്യുകയും ചെയ്യുന്ന മിനിടീച്ചർ തന്നെയാണ് പണം സ്വീകരിക്കാൻ എത്തിയത്.

കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യ സേവന പ്രസ്ഥാനമായ ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ വച്ച് തുക കൈമാറിയപ്പോൾ ബ്രിട്ടീഷ് മലയാളിയും മറുനാടൻ മലയാളിയും നടത്തുന്ന സാമൂഹ്യ സേവനങ്ങളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രകീർത്തിച്ചു. ലോകപ്രശസ്ത മാദ്ധ്യ പ്രവർത്തകരായ ടിവിആർ ഷേണായി, ബിആർപി ഭാസ്‌കർ, മാതൃഭൂമി ന്യൂസ് തലവൻ ഉണ്ണി ബാലകൃഷ്ണൻ, കൊല്ലം പ്രസ് ക്ലബ്ബ് ഭാരവാഹികൾ, പ്രാദേശിക നേതാക്കൾ തുടങ്ങിയ അനേകം പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

യുകെയിലെ മാഞ്ചസ്റ്ററിൽ മരിച്ച ബിജു അഗസ്റ്റിൻ എന്ന മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി നാലു ലക്ഷം രൂപയാണ് ബ്രിട്ടീഷ് മലയാളി കൈമാറിയത്. അപ്രതീക്ഷിതമായി മരിച്ച ബിജുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റുമുള്ള ചിലവുകൾക്കുമായിട്ടാണ് ഈ തുക കൈമാറിയത്. യുകെയിൽ മലയാളികൾ മരിച്ചാൽ വൻതുകയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായി വരിക. ഫ്യുണറൽ ഡയറക്ടറേറ്റിൽ നൽകുന്നതിനാലും ബിജുവിന്റെ ഭാര്യയും കുട്ടികളും അടക്കം മൂന്നു പേർക്ക് നാട്ടിലേക്ക് ടിക്കറ്റ് എടുക്കുന്നതും അടക്കം ഏതാണ്ട് 5000 പൗണ്ട് (അഞ്ചുലക്ഷത്തോളം രൂപ) ഈ കുടുംബത്തിന് ചെലവാകുമെന്നാണ് റിപ്പോർട്ട്. ഈ ആവശ്യത്തിന് ഈ കുടുംബം ആവശ്യപ്പെട്ട 4000 പൗണ്ടാണ് ബ്രിട്ടീഷ് മലയാളി നൽകുന്നത്. യുകെയിൽ ജീവിക്കുന്ന ഏത് മലയാളി മരിച്ചാലും മരിച്ചയാളുടെ പങ്കാളി ഒപ്പിട്ട് അപേക്ഷ നൽകിയാൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള പണം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ് വായനക്കാരിൽ നിന്നും ശേഖരിച്ച് നല്കുന്നത്. ഇക്കുറി 88 പേർ വിർജിൻ ആക്കൗണ്ട് വഴിയും 69 പേർ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടും ഫണ്ട് നല്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP