Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബ്രഹ്മപുരം ഡീസൽ വൈദ്യുതി പ്ലാൻറ് അഴിമതി കേസിൽ മെയ് 17ന് കുറ്റപത്രത്തിന്മേൽ വാദത്തിന് വിജിലൻസ് കോടതി ഉത്തരവ്; 5.984 കോടി രൂപ നഷ്ടം വരുത്തിയ കേസിൽ മുൻ വൈദ്യുതി മന്ത്രി സി.വി.പത്മരാജനടക്കം മൂന്ന് പ്രതികളുടെ വിചാരണക്ക് ഹൈക്കോടതിയുടെ സ്‌റ്റേ; അഴിമതി നടന്നത് അഞ്ച് വൈദ്യുതി ജനറേറ്റുകൾ വാങ്ങുന്നതിന് ഫ്രഞ്ച് കമ്പനിയായ എസ്.ഇ.എം.റ്റി പീൽസ്റ്റിക് കമ്പനിക്ക് കരാർ നൽകിയതിൽ

ബ്രഹ്മപുരം ഡീസൽ വൈദ്യുതി പ്ലാൻറ് അഴിമതി കേസിൽ മെയ് 17ന് കുറ്റപത്രത്തിന്മേൽ വാദത്തിന് വിജിലൻസ് കോടതി ഉത്തരവ്; 5.984 കോടി രൂപ നഷ്ടം വരുത്തിയ കേസിൽ മുൻ വൈദ്യുതി മന്ത്രി സി.വി.പത്മരാജനടക്കം മൂന്ന് പ്രതികളുടെ വിചാരണക്ക് ഹൈക്കോടതിയുടെ സ്‌റ്റേ; അഴിമതി നടന്നത് അഞ്ച് വൈദ്യുതി ജനറേറ്റുകൾ വാങ്ങുന്നതിന് ഫ്രഞ്ച് കമ്പനിയായ എസ്.ഇ.എം.റ്റി പീൽസ്റ്റിക് കമ്പനിക്ക് കരാർ നൽകിയതിൽ

അഡ്വ. പി. നാഗരാജ്‌

തിരുവനന്തപുരം: എറണാകുളം ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റിലേയ്ക്ക് ഡീസൽ അഞ്ച് വൈദ്യുതി ജനറേറ്ററുകൾ വാങ്ങുന്നതിന് ഫ്രഞ്ച് കമ്പനിയായ എസ്.ഇ.എം.റ്റി. പീൽസ്റ്റിക് കമ്പനിക്ക് അഴിമതികരാർ നൽകിയത് വഴി സംസ്ഥാന ഖജനാവിന് 5.984 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന അഴിമതി കേസിൽ വിജിലൻസ് കുറ്റപത്രത്തിന്മേൽ വാദം ബോധിപ്പിക്കാൻ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ കോടതി ഉത്തരവിട്ടു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പിലെ വകുപ്പ് 226 പ്രകാരം വിചാരണക്ക് മുന്നോടിയായി പ്രതികൾക്കെതിരായ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിന് വിജിലൻസ് ഹാജരാക്കിയ കുറ്റപത്രത്തിലെ വായ്‌മൊഴി തെളിവുകളുടെയും പ്രാമാണിക തെളിവുകളുടെയും അടിസ്ഥാനത്തിൽ മെയ് 17 ന് പ്രാരംഭവാദം ബോധിപ്പിക്കാൻ വിജിലൻസ് ലീഗൽ അഡൈ്വസറോടാണ് വിജിലൻസ് ജഡ്ജി ഡി. അജിത് കുമാർ ഉത്തരവിട്ടത്.

മുൻ കെ.എസ്.ഇ.ബി. ചെയർമാൻ ആർ. നാരായണൻ ഐ.എ.എസ്, കെ.എസ്.ഇ.ബി. മുൻ ബോർഡംഗം വൈ.ആർ. മൂർത്തി, മുൻ ചെയർമാനും ബോർഡംഗവുമായ ആർ. ശിവദാസൻ, മുൻ ചീഫ് എഞ്ചിനീയർ സി.ജെ. ബെർട്രം നെറ്റോ, സംസ്ഥാന മുൻ വൈദ്യുതി മന്ത്രി സി. വി. പത്മരാജൻ, ഫ്രഞ്ച് കമ്പനിയായ എസ്.ഇ.എം.റ്റി. പീൽസ്റ്റിക് കമ്പനിയുടെ ഇന്ത്യയിലെ കൊളാബറേറ്റർ കമ്പനിയായ എ.റ്റി.സി. പ്രോജക്റ്റ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ ജനറൽ മാനേജർ ദേബാശിഷ് മസുംദാർ, കെ.എസ്.ഇ.ബി. മുൻ ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ ചന്ദ്രശേഖരൻ (മരണപ്പെട്ടു), മുൻ അംഗങ്ങളായ എസ്. ജനാർദ്ദനൻ പിള്ള, എം.കെ. പരമേശ്വരൻ നായർ, കെ.എസ്.ഇ.ബി. മുൻ ഫിനാൻഷ്യൽ അസിസ്റ്റൻറും ചീഫ് അക്കൗണ്ട്‌സ് ഓഫീസറുമായ ജി.കൃഷ്ണകുമാർ, ഫ്രാൻസിലെ എസ്.ഇ.എം.റ്റി. പീൽ സ്റ്റിക് കമ്പനിയുടെ ചെയർമാൻ ആൽഫ്രഡ് ഹിർട്ട്‌സ്, കമ്പനിയുടെ ഏരിയ എക്‌സ്‌പോർട്ട് മാനേജർ ആൻഡ്രി ഒബിസ്, പീൽസ്റ്റിക് കമ്പനിയെ പ്രതിനിധീകരിച്ച് മാനേജ്‌മെന്റ് ബോർഡ് ചെയർമാൻ എന്നിവരാണ് അഴിമതി കേസിലെ ഒന്നുമുതൽ പതിമൂന്ന് വരെയുള്ള പ്രതികൾ. ഇതിൽ അഞ്ചാം പ്രതി മുൻ മന്ത്രി പത്മരാജൻ, പത്ത് മുതൽ പന്ത്രണ്ട് വരെ പ്രതികളായ കൃഷ്ണകുമാർ , ആൽഫ്രഡ് ഹിർട്ട്‌സ് , അൻഡ്രി ഒബിസ് എന്നിവർക്കെതിരായ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

ഒന്നു മുതൽ പത്ത് വരെയുള്ള പ്രതികൾ 1991 മുതൽ ഇന്ത്യക്കകത്തും വിദേശത്തുമായി വിവിധ സ്ഥലങ്ങളിൽ വച്ച് ബ്രഹ്മപുരം ഡീസൽ വൈദ്യുതി നിലയത്തിലേക്ക് അഞ്ച് ഡീസൽ പവർ ജനറേറ്ററുകളുടെ പ്രോജക്റ്റ് കരാർ വഞ്ചനാപരമായി നേടിയെടുക്കണമെന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തിയതായി വിജിലൻസ് കുറ്റപത്രത്തിൽ പറയുന്നു. ഇത് പതിനൊന്ന് മുതൽ പതിമൂന്ന് വരെ പ്രതികൾ പ്രതിനിധാനം ചെയ്യുന്ന ഫ്രെഞ്ച് കമ്പനിക്ക് അസൽ നിർക്കിനേക്കാൾ അമിതമായ ഉയർന്ന നിരക്കിൽ ഈടാക്കി നൽകി. സമാന ഡീസൽ ജനറേറ്റർ സെറ്റുകൾക്ക് കർണ്ണാടക സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് അവരുടെ യലഹങ്ക ഡീസൽ പ്രോജക്റ്റിന് ചാർജ് ചെയ്ത തുകയേക്കാൾ അമിത നിരക്കിൽ തുക നൽകി. ഇതിലൂടെ കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിന 5.984 കോടി രൂപയുടെ നഷ്ടം പ്രതികൾ വരുത്തിയതായും തുല്യ തുകക്കുള്ള അനർഹമായ സാമ്പത്തിക നേട്ടം ഫ്രഞ്ച് കമ്പനിക്ക് ലഭിച്ചതായുമാണ് കുറ്റപത്രം.

ഇതിലേക്കായി ഒന്നും രണ്ടും നാലും ഏഴും പ്രതികൾ ഫ്രാൻസ് സന്ദർശിച്ച തായും പതിമൂന്നാം പ്രതിയുടെ ഫാക്ടറിയും പ്ലാൻറും സന്ദർശിച്ചു.നാലാം പ്രതിയുമായി കൂടിയാലോചനകൾ നടത്തി. അഞ്ചാം പ്രതിയായ മന്ത്രി 1991 ഒക്ടോബർ 25 ന് കേന്ദ്ര ഊർജ വകുപ്പ് മന്ത്രിക്ക് ക്ലിയറൻസിന് വേണ്ടി കത്തയച്ചു. തുടർന്ന് 1992 ജനുവരി 19 ന് കെ.എസ്.ഇ.ബി.ചെയർമാൻ ഫ്രാൻസിലെ പാരീസിൽ വച്ച് ഒപ്പിട്ട ധാരണാപത്രം ഡിസംബർ രണ്ടിന് മന്ത്രി അംഗീകരിച്ചു. തുടർന്ന് വർഷങ്ങൾക്ക് മുമ്പ് 1986 ൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗീകരിച്ച 100 മെഗാവാട്ട് ഡീസൽ സ്റ്റേഷൻ എന്ന പ്രൊപ്പോസൽ മന്ത്രി അംഗീകരിച്ച് നടപ്പിലാക്കാനായി നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി. അപ്രകാരം അനുമതിക്കായി കേന്ദ്ര ഇലക്ട്രിസിറ്റി അഥോറിറ്റിയെ ബോർഡ് സമീപിക്കുകയും നിയമപരമായ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. തുടർന്ന് പദ്ധതി നടപ്പിലാക്കി അഴിമതി നടത്തിയെന്നാണ് വിജിലൻസ് കേസ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP