Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശുചീകരിക്കാൻ കിണറിലിറങ്ങിയയാൾക്ക് ശ്വാസതടസം; രക്ഷിക്കാനിറങ്ങിയവരും മയങ്ങിവീണു; മുഴുവൻ പേരും ആശുപത്രിയിൽ ചികിത്സയിൽ

ശുചീകരിക്കാൻ കിണറിലിറങ്ങിയയാൾക്ക് ശ്വാസതടസം; രക്ഷിക്കാനിറങ്ങിയവരും മയങ്ങിവീണു; മുഴുവൻ പേരും ആശുപത്രിയിൽ ചികിത്സയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഗൂഡല്ലൂർ: ശുചീകരിക്കാനിറങ്ങിയ ആൾക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് കിണറിൽ കുടുങ്ങി. കുടുങ്ങിയയാളെ രക്ഷിക്കാനായി കിണറിലിറങ്ങിയ കോളജ് വിദ്യാർത്ഥിയടക്കം രണ്ടുപേർ ശ്വാസതടസ്സത്തെ തുടർന്ന് മയങ്ങി വീണു.

കോഴിപ്പാലം പള്ളിപ്പടിയിലെ രാമൻ ചന്ദ്രന്റെ കിണർ ശുചീകരിക്കാൻ മോഹൻ (34) ആണ് ആദ്യം ഇറങ്ങിയത്. മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം പമ്പ് ചെയ്യുന്നതിനിടെ മോഹന് ശ്വാസതടസ്സം നേരിട്ടു. രക്ഷിക്കാനിറങ്ങിയ യോഗരാജ(46)ക്കും ശ്വാസതടസ്സം നേരിട്ടു.

ഇവരെ രക്ഷപ്പെടുത്താനാണ് കോളജ് വിദ്യാർത്ഥി സജീവൻ (20) ഇറങ്ങിയത്. സമീപത്തുണ്ടായിരുന്നവർ മൂവരെയും രക്ഷപ്പെടുത്തി ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP