Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രഭാതസവാരിക്കിടെ അച്ഛനെ പറ്റിച്ച് നാടുവിട്ട് 15കാരൻ; തിരുവനന്തപുരത്ത് നിന്നും തൃശ്ശൂർ എത്തിയതോടെ ധൈര്യം ചോർന്നു; അഭയം തേടിയത് വനിതാ പൊലീസ് സ്റ്റേഷനിലും

പ്രഭാതസവാരിക്കിടെ അച്ഛനെ പറ്റിച്ച് നാടുവിട്ട് 15കാരൻ; തിരുവനന്തപുരത്ത് നിന്നും തൃശ്ശൂർ എത്തിയതോടെ ധൈര്യം ചോർന്നു; അഭയം തേടിയത് വനിതാ പൊലീസ് സ്റ്റേഷനിലും

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: തിരുവനന്തപുരത്ത് അച്ഛനൊപ്പം പ്രഭാത സവാരിക്കിറങ്ങിയ 15 കാരൻ അച്ഛന്റെ കണ്ണുവെട്ടിച്ച് മുങ്ങി. തൃശ്ശൂരിലെത്തിയതോടെ ഉള്ളിലുണ്ടായിരുന്ന ധൈര്യം മുഴുവൻ ചോർന്നതോടെ അഭയം തേടിയത് വനിതാ പൊലീസ് സ്റ്റേഷനിലും. തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ കുട്ടിയാണ് അച്ഛനെ പറ്റിച്ച് നാടുവിട്ട് ഒടുവിൽ പൊലീസിന്റെ സഹായം തേടിയത്.

തിരുവനന്തപുരം വട്ടപ്പാറയ്ക്കടുത്ത് ഇന്നലെയാണ് 15കാരനെ കാണാതായത്. 'അച്ഛൻ നടക്കുമ്പോൾ ഞാൻ ഓടും... ഞാൻ നടക്കുമ്പോൾ അച്ഛൻ ഓടണം' ഇതായിരുന്നു ഞായറാഴ്ച പ്രഭാതസവാരി നടത്തിയ മകന്റെ നിബന്ധന.നിബന്ധന അച്ഛൻ നടപ്പാക്കിയെങ്കിലും ഒടുവിൽ മകൻ അച്ഛനെ പറ്റിച്ച് മുങ്ങി. മകൻ ഓടി വീട്ടിലെത്തിയെന്നു കരുതി മെല്ലെ നടന്ന് വീട്ടിലെത്തിയ അച്ഛൻ അപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യമറിയുന്നത്. അച്ഛൻ പൊലീസിൽ പരാതി നൽകി. അങ്ങനെയിരിക്കെയാണ് തലസ്ഥാനത്തു നിന്ന് ഒരു കുട്ടി തൃശ്ശൂർ വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിയെന്നായിരുന്നു സന്ദേശം.

കുട്ടി ആദ്യം പറഞ്ഞത് വീട്ടിലെ പ്രശ്‌നങ്ങൾ കാരണം നാടുവിട്ടതാണെന്നായിരുന്നു പറഞ്ഞത്. ഇവിടെയെത്തിയാൽ സഹായം കിട്ടുമെന്നറിഞ്ഞാണ് എത്തിയതെന്നും പറഞ്ഞു. ഭക്ഷണം നൽകി സ്റ്റേഷനിലിരുത്തി വീണ്ടും കാര്യങ്ങൾ തിരക്കിയപ്പോഴാണ് മുൻപ് പറഞ്ഞതിൽ പലതും കളവാണെന്ന് മനസ്സിലാക്കിയത്. തിരുവനന്തപുരത്തു നിന്ന് മുങ്ങണമെന്ന് തോന്നി ബസിൽ കയറിയതാണ്. ബസ് തൃശ്ശൂരിലെത്തിയപ്പോൾ ഇറങ്ങി. പൊലീസ് സ്റ്റേഷനാണ് അഭയ കേന്ദ്രമെന്നറിഞ്ഞ് വനിതാ പൊലീസ് സ്റ്റേഷൻ തിരഞ്ഞ് കണ്ടുപിടിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP