Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാത്രിയാത്രയിൽ റോഡിൽ വീണ 11 വയസുകാരന് രക്ഷകനായി; അപകടനില തരണം ചെയ്തത് നാല് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം; ഓട്ടോറിക്ഷ ഡ്രൈവർ പരപ്പനങ്ങാടി പള്ളിക്കൽ സ്വദേശി പ്രജീഷിനെ ആദരിച്ച് കുടുംബം

രാത്രിയാത്രയിൽ റോഡിൽ വീണ 11 വയസുകാരന് രക്ഷകനായി; അപകടനില തരണം ചെയ്തത് നാല് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം; ഓട്ടോറിക്ഷ ഡ്രൈവർ പരപ്പനങ്ങാടി പള്ളിക്കൽ സ്വദേശി പ്രജീഷിനെ ആദരിച്ച് കുടുംബം

ന്യൂസ് ഡെസ്‌ക്‌

മലപ്പുറം: കുടുംബത്തോടൊപ്പം രാത്രിയിൽ വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ പതിനൊന്ന് വയസുകാരനെ രക്ഷിച്ച ഓട്ടോറിക്ഷ ഡ്രൈവർക്ക് ആദരം. പരപ്പനങ്ങാടി ചിറമംഗലത്തെ പള്ളിക്കൽ പ്രജീഷിനെ കുട്ടിയുടെ കുടുംബമാണ് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി ആദരിച്ചത്.

ദിവസങ്ങൾക്ക് മുൻപ് ടർഫ് ഗ്രൗണ്ടിൽ രാത്രി കളി കഴിഞ്ഞു മടങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവറാണ് റോഡിൽ വീണ് ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ ജീവൻ രക്ഷിച്ചത്. കുട്ടിയെ ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ഒരാഴ്ച മുൻപാണ് പറമ്പിൽ പീടികയിലുള്ള കുടുംബം വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോഴാണ് കുട്ടി റോഡിലേക്കു വീണത്. കൂടെയുള്ളവരാരും കുട്ടി വീണത് അറിഞ്ഞില്ല. ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന കുഞ്ഞിനെ പ്രജീഷ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസുകാരുടെ സഹായത്തോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിൽ 4 ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ കഴിഞ്ഞ കുട്ടി കഴിഞ്ഞദിവസമാണ് അപകടനില തരണം ചെയ്ത് വീട്ടിൽ തിരിച്ചെത്തിയത്.

കുട്ടിയുടെ കുടുംബം ആദരിച്ചതിന് പുറമേ പ്രജീഷിന് സിഐ ഹണി കെ ദാസ് ഉപഹാരം കൈമാറി. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഒപ്പം പോയ സിവിൽ പൊലീസ് ഓഫിസർ രാജേഷിനും കുടുംബം നന്ദി അറിയിച്ചു. വാടകയ്ക്ക് ഓട്ടോ ഓടിക്കുന്ന പ്രജീഷിന് സ്വന്തമായി ഓട്ടോ വാങ്ങാനായി പടിക്കൽ ചാലുവളവ് ക്ലബ് പ്രവർത്തകർ ആദ്യ വിഹിതം കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP