Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതിയുടെ ഡ്രൈവിങ് പഠനത്തിനിടെ ജീവൻ പൊലിഞ്ഞത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ; കരാട്ടെ ക്ലാസ് കഴിഞ്ഞ് സൈക്കിളിൽ വരുകയായിരുന്ന അലൻദേവ് രാജിന്റ ശരീരത്തിലൂടെ കയറിയിറങ്ങിയത് അൻഷ ഓടിച്ചിരുന്ന കാറിന്റെ മുൻ ചക്രങ്ങൾ; നാട്ടുകാരെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

യുവതിയുടെ ഡ്രൈവിങ് പഠനത്തിനിടെ ജീവൻ പൊലിഞ്ഞത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ; കരാട്ടെ ക്ലാസ് കഴിഞ്ഞ് സൈക്കിളിൽ വരുകയായിരുന്ന അലൻദേവ് രാജിന്റ ശരീരത്തിലൂടെ കയറിയിറങ്ങിയത് അൻഷ ഓടിച്ചിരുന്ന കാറിന്റെ മുൻ ചക്രങ്ങൾ; നാട്ടുകാരെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മറുനാടൻ മലയാളി ബ്യൂറോ

കരുനാഗപ്പള്ളി: യുവതിയുടെ ഡ്രൈവിങ് പഠനത്തിനിടെ പൊലിഞ്ഞത് ഒമ്പതാംക്ലാസ് വിദ്യാർത്ഥിയുടെ ജീവൻ. മരുതൂർക്കുളങ്ങര തെക്ക് കൊച്ചാണ്ടിശ്ശേരി വടക്കേത്തറയിൽ രാജു - സുഗന്ധി ദമ്പതികളുടെ മൂത്തമകൻ അലൻ ദേവ് രാജാണ് കാറിടിച്ച് മരിച്ചത്. കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥിയാണ് അലൻ ദേവ് രാജ്. ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരുനാഗപ്പള്ളി പുത്തൻചന്ത ചാത്തമ്പള്ളിൽ ഷാനവാസിന്റെ ഭാര്യ അൻഷയാണ് കാറോടിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ കോഴിക്കോട് പുത്തൻചന്തയിലായിരുന്നു സംഭവം.

ഷാനവാസ് സ്വന്തം കാറിൽ ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കരാട്ടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന അലൻദേവ് രാജിന്റെ സൈക്കിളിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ അലൻദേവിന്റെ ദേഹത്തുകൂടി കാറിന്റെ മുന്നിലെ ടയർ കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ കാർ പൊക്കിമാറ്റിയാണ് അലൻദേവിനെ പുറത്തെടുത്തത്. തുടർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹം ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പൊതുദർശനത്തിന് ശേഷം രാത്രി ഏഴിന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സഹോദരൻ: അഞ്ചാം ക്‌ളാസ് വിദ്യാർത്ഥിയായ അമൽദേവ് രാജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP