Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ കിക്ക് ബോക്സിങ് താരത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്തെ തോട്ടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മേലേപ്പുറം സ്വദേശി ഹരികൃഷ്ണനെ; അന്വേഷണവുമായി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം : ദേശീയ കിക്ക് ബോക്സിങ് താരത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നന്നമ്പ്ര മേലേപ്പുറം പള്ളാട്ട് ഇടവഴി ചെറിയോടത്തിൽ ഹരിദാസന്റെ മകൻ ഹരികൃഷ്ണൻ (23) ആണ് മരിച്ചത്. സമീപത്തെ തോട്ടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച രാത്രി ഏഴുമണിയോടെ വീട്ടിൽ നിന്നും പോയതാണ്. കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിന് 300 മീറ്ററോളം ദൂരെയുള്ള തോട്ടത്തിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

പെരിന്തൽമണ്ണ അൽശിഫ കോളജിൽ ആയുർവേദ തെറാപ്പി വിദ്യാർത്ഥിയായിരുന്നു. മൃതദേഹം മോർച്ചറിയിൽ. കിക്ക് ബോക്സിങ്ങിൽ സംസ്ഥാന, ജില്ലാതല മൽസരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP