Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രായപൂർത്തിയാകാഞ്ഞ മക്കളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ക്രിമിനൽ നടപടി; പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

പ്രായപൂർത്തിയാകാഞ്ഞ മക്കളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ക്രിമിനൽ നടപടി; പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

എസ് രാജീവ്

തിരുവല്ല: മക്കളെ ഉപയോഗിച്ച് രഹ്ന ഫാത്തിമ ബോഡി പെയിന്റിങ് നടത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ക്രിമിനൽ നടപടിക്ക് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ. പ്രായപൂർത്തിയാകാഞ്ഞ മക്കളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ക്രിമിനൽ നടപടി കൈക്കൊള്ളേണ്ടതാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം കെ. നസീർ വ്യക്തമാക്കി.

വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിന് പൊലീസിന്റെ സൈബർവിഭാഗം അടിയന്തരനടപടി സ്വീകരിക്കണം. വീഡിയോയിൽ കാണപ്പെട്ട കുട്ടികളുടെ ജീവിതസാഹചര്യത്തെപ്പറ്റി പത്തനംതിട്ട ജില്ല ശിശു സംരക്ഷണ ഓഫീസർ അന്വേഷണം നടത്തി പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. കുട്ടികൾക്ക് ശ്രദ്ധയും പരിരക്ഷയും ആവശ്യമാണോയെന്നും പരിശോധിക്കണം. സ്ത്രീ കുട്ടികളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ അവർ തന്നെയാണ്പുറത്ത് വിട്ടത്.

പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റകരമായ പ്രവർത്തനങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. രഹ്ന ഫാത്തിമയ്ക്കെതിരെ പോസ്കോ അടക്കമുള്ള വകുപ്പുകൾ ചുമത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ബാറിലെ അഭിഭാഷകനും ബിജെപി ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. എ വി അരുൺ പ്രകാശ് ചൊവ്വാഴ്ച തിരുവല്ല പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP