Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരിച്ചറിവുകളുടെയും ആത്മബോധത്തിന്റെയും പരിശീലനകളരിക്ക് വേളി യൂത്ത് ഹോസ്റ്റലിൽ തുടക്കമായി; കുട്ടികൾക്ക് വ്യത്യസ്തമായ പഠനാനനുഭവമൊരുക്കി ബോധി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് തിരുവനന്തപുരം ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സ്‌കിൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷനും അഞ്ചലിലെ ഹെയ്ഡേ ക്ലാസ്സ്മേറ്റ്‌സ് വെൽഫെയർ ഫൗണ്ടേഷനും സംയുക്തമായ്

തിരിച്ചറിവുകളുടെയും ആത്മബോധത്തിന്റെയും പരിശീലനകളരിക്ക് വേളി യൂത്ത് ഹോസ്റ്റലിൽ തുടക്കമായി; കുട്ടികൾക്ക് വ്യത്യസ്തമായ പഠനാനനുഭവമൊരുക്കി ബോധി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് തിരുവനന്തപുരം ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സ്‌കിൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷനും അഞ്ചലിലെ ഹെയ്ഡേ ക്ലാസ്സ്മേറ്റ്‌സ് വെൽഫെയർ ഫൗണ്ടേഷനും സംയുക്തമായ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരിച്ചറിവുകളുടെയും ആത്മബോധത്തിന്റെയും പരിശീലനകളരിക്ക് വേളി യൂത്ത് ഹോസ്റ്റലിൽ തുടക്കമായി. തിരുവനന്തപുരം ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സ്‌കിൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷനും അഞ്ചലിലെ ഹെയ്ഡേ ക്ലാസ്സ്മേറ്റ്‌സ് വെൽഫെയർ ഫൗണ്ടേഷനും സംയുക്തമായാണ് നാല് ദിവസത്തെ ബോധി ചിൽഡ്രൻസ് എന്റിച്ച്‌മെന്റ് റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അൻപത് കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

പരിശീലനത്തിന്റെ വേറിട്ട വഴികളിൽ കുട്ടികൾക്ക് പുതിയൊരു വിജ്ഞാനാനുഭവം പകരുന്നതായിരുന്നു ക്യാമ്പിന്റെ ആദ്യദിനം. സ്വഭാവ-വ്യക്തിത്വ രൂപീകരണം വിഷയമാക്കി ക്ലാസ്സ് നയിച്ചുകൊണ്ട് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര മുൻ ഡെപ്യൂട്ടി ഡയറക്ടർ വി. രാജസേനൻനായർ, മൈൻഡ് റിഫ്രഷ്‌മെന്റ് ട്രൈനെർ പാണ്ടിരാജ് മയൻ, ബ്രഹ്മനായകം, ഡോക്ടർ കെ. അൻവർ എന്നിവർ ആദ്യദിന പരിശീലനം നൽകി.

ഗോപിനാഥ് മുതുകാട്, ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോക്ടർ എം. കെ. സി. നായർ, സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോക്ടർ ജി. ഗോപകുമാർ, ഡോക്ടർ അച്യുത്ശങ്കർ എസ്. നായർ തുടങ്ങി നിരവധി പ്രഗത്ഭ വ്യക്തികൾ തുടർന്നുള്ള ദിവസങ്ങളിൽ പരിശീലനപരിപാടികളിൽ പങ്കെടുക്കും.

ഹെയ്‌ഡേ ഭാരവാഹികളായ ഉമാദേവി, ഡി. ബിജു, സജീവ്, ഇന്ദുലാൽ തുടങ്ങിവർ ക്യാമ്പ് സംഘാടനത്തിന് നേതൃത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP