Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി ഗോവ പായ്വഞ്ചി മത്സരത്തിന് തുടക്കമായി; മത്സരം 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി

കൊച്ചി ഗോവ പായ്വഞ്ചി മത്സരത്തിന് തുടക്കമായി; മത്സരം 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നാവികസേന 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി കൊച്ചിയിൽനിന്ന് ഗോവയിലേക്ക് സംഘടിപ്പിക്കുന്ന പായ്വഞ്ചി ഓട്ടമത്സരത്തിന് തുടക്കമായി. മത്സരം പുലർച്ചെ ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്‌മിറൽ എ കെ ചാവ്ല ഫ്‌ളാഗ് ഓഫ് ചെയ്തു.

ഇന്ത്യൻ നേവൽ സെയിലിങ് അസോസിയേഷനും നേവിയും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. മഹ്ഡെയ്, തരിനി, ബുൾബുൾ, നീലകണ്ഠ്, കടൽപ്പുര, ഹരിയാൽ എന്നീ ആറു പായ്വഞ്ചികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരം അഞ്ചുദിവസത്തിനുശേഷം ഗോവയിൽ അവസാനിക്കും. കൊച്ചിമുതൽ ഗോവവരെ 360 നോട്ടിക്കൽ മൈൽ ദൂരമാണ് പായ്വഞ്ചികൾ സാഹസികയാത്ര നടത്തുന്നത്. ഓരോന്നിലും ആറു നാവികസേനാംഗങ്ങളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP