Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തപോവനം സിദ്ധാശ്രമത്തിൽ രക്തഗ്രൂപ്പ് നിർണയവും ജൈവക്കൃഷി ബോധവൽക്കരണവും

തിരുവനന്തപുരം: വ്യത്യസ്തതയുടെ ആഘോഷവുമായി തപോവനം സിദ്ധാശ്രമം. രക്ത ഗ്രൂപ്പ് നിർണയവും ജൈവകൃഷി ബോധവൽക്കരണ ക്ലാസും സൗജന്യ ജൈവ പച്ചക്കറിതൈ വിതരണവുമൊക്കെയായാണു കുടപ്പനക്കുന്ന് തപോവനം സിദ്ധാശ്രമത്തിൽ ഇത്തവണ ശിവരാത്രി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഇതോടൊപ്പം ഔഷധസസ്യങ്ങളുടെ പരിചരിക്കൽ എന്ന വിഷയത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ക്ലാസും സംഘടിപ്പിച്ചു.

തപോവനം മഠാധിപതി മാധവാചാര്യയും മറ്റ് ട്രസ്റ്റ് അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ രക്ത നിർണയക്യാമ്പിൽ മാത്രം ഇരുന്നൂറിലേറെപ്പേർ പങ്കെടുത്തു. ചലച്ചിത്ര പിന്നണി ഗായകൻ ആർ സിനിത്തിന് ജൈവപച്ചക്കറി തൈ നൽകികൊണ്ട് കുടപ്പനക്കുന്ന് കൃഷി ഓഫീസർ സി.എൽ മിനി സൗജന്യ ജൈവ പച്ചക്കറി തൈ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.അസിസ്റ്റന്റ് കൃഷി ഓഫീസർ ബിനുലാൽ ചടങ്ങിൽ പങ്കെടുത്തു. വ്യത്യസ്തമായ ഈ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനായി ആശ്രമം സന്ദർശിക്കാനായെത്തിയ വിദേശികളുമുണ്ടായിരുന്നു.

ഔഷധസസ്യങ്ങലുടെ പരിചരണം എന്ന വിഷയത്തിൽ ഗവൺമെന്റ് മർമ്മ ആശുപത്രി മേധാവി ഡോ. കെ. രവീന്ദ്രൻനായർ ക്ലാസെടുത്തു. ഭക്ഷണ വസ്തുക്കളിൽ പോലും മായം ചേർക്കപ്പെടുന്ന കാലഘട്ടത്തിൽ രോഗ നിർണയത്തിന്റെയും അതോടൊപ്പം തന്നെ ഔഷധസസ്യങ്ങളുടെ സവിശേഷതയും സാധാരണക്കാരിലെത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് വ്യത്യസ്തമായ രീതിയിൽ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതെന്ന് തപോവനം സിദ്ധാശ്രമം വക്താക്കൾ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP