Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

നാലുമാസം ​ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ എത്തിച്ചത് രക്തസ്രാവത്തെ തുടർന്ന്; മരിച്ച ​ഗർഭസ്ഥ ശിശുവിനെ പ്രസവത്തിലൂടെ പുറത്തെടുക്കാമെന്ന് ആശുപത്രി അധികൃതർ; അദ്ധ്യാപികയായ ജിജി ജോർജ്ജിന്റെ മരണകാരണം അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കളും

നാലുമാസം ​ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ എത്തിച്ചത് രക്തസ്രാവത്തെ തുടർന്ന്; മരിച്ച ​ഗർഭസ്ഥ ശിശുവിനെ പ്രസവത്തിലൂടെ പുറത്തെടുക്കാമെന്ന് ആശുപത്രി അധികൃതർ; അദ്ധ്യാപികയായ ജിജി ജോർജ്ജിന്റെ മരണകാരണം അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കളും

മറുനാടൻ ഡെസ്‌ക്‌

വണ്ടന്മേട്: രക്തസ്രാവത്തെ തുടർന്ന് ​ഗർഭിണി മരിച്ച സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ. ഇടുക്കി കട്ടപ്പന സുവർണഗിരി കരോടൻ ജോജിൻ ജോസഫിന്റെ ഭാര്യ ജിജി ജോർജാണ്‌ കഴിഞ്ഞ ​​ദിവസം പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. നാലുമാസം ​ഗർഭിണിയായിരുന്നു ജിജി ജോർജ്ജ്. 30 വയസുള്ള ജിജിയെ രക്തസ്രാവത്തെ തുടർന്ന് പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

കട്ടപ്പന ഓക്‌സീലിയം സ്‌കൂളിലെ അദ്ധ്യാപികയാണ് ജിജി. വെള്ളിയാഴ്ച പുലർച്ചെ രക്തസ്രാവം ഉണ്ടായതോടെയാണ് ജിജിയെ പുറ്റടിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയതെന്ന് ഭർത്താവ് ജോജിൻ പറഞ്ഞു. ഡോക്ടർ സ്കാനിങ് നിർദ്ദേശിച്ചു. സ്‌കാനിങ്ങിനു ശേഷം, ശിശു മരിച്ച അവസ്ഥയിലാണെന്നും പ്രസവത്തിലൂടെ പുറത്തെടുക്കാമെന്നും അറിയിച്ചു. ആവശ്യമെങ്കിൽ മറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകാമെന്ന് അറിയിച്ചെങ്കിലും പ്രശ്‌നമില്ലെന്നു ഡോക്ടർ പറഞ്ഞതായി ജോജിൻ ആരോപിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ അടക്കമുള്ളവർ സ്ഥലത്ത് തടിച്ചുകൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

അതേസമയം, ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് പുറ്റടി ലൈഫ് ബ്ലൂം ആശുപത്രി മാനേജർ ജയസാഗർ പറഞ്ഞു. ജിജിക്ക് ആദ്യ കുട്ടി ജനിച്ചത് സാധാരണ പ്രസവത്തിലൂടെ ആയിരുന്നതിനാൽ, വേദന ഉണ്ടായി ശിശു പുറത്തുവരാനുള്ള ചികിത്സ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് അനസ്തീസിയ ഡോക്ടറെ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് നടപടി തുടങ്ങി. ഇതിനിടെ ഒരു കുപ്പി രക്തം നൽകി. എന്നാൽ അനസ്തീസിയ നൽകുന്നതിനു മുൻപുതന്നെ മരിക്കുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. വണ്ടന്മേട് പൊലീസ് കേസെടുത്തു. അട്ടപ്പള്ളം പഴയമ്പള്ളിൽ ജോർജ്-മോളി ദമ്പതികളുടെ മകളാണ് ജിജി. മരിയ റോസ് ഏക മകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP