Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പടക്കത്തിന് സമാനമായ വസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്; അപകടം സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവെ; പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

പൊൻകുന്നം: പടക്കത്തിന് സമാനമായ വസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. പൊൻകുന്നം ഇരുപതാം മൈൽ അയത്തിൽ സന്തോഷിന്റെ മകൻ ശ്രീശാന്ത്(14)നാണ് പൊള്ളലേറ്റത്.കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് വരവെയാണ് റോഡിൽ നിന്ന് പടക്കം പോലൊയൊരു വസ്തു ലഭിച്ചത്.

വിദ്യാർത്ഥിയുടെ കയ്യിലിരുന്ന് അമർന്നാണ് പടക്കം പൊട്ടിയത്. കുട്ടിയെ ഉടനെ തന്നെ കാഞ്ഞിരിപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു.രണ്ട് ഉള്ളം കയ്യും പൊള്ളുകയും, തലമുടി ചെറിയ രീതിയിൽ കരിയുകയും ചെയ്തു. പടക്കം തന്നെയാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വെയിലേറ്റ് ചൂടായി കിടന്നതാണ് ഇത് പൊട്ടാൻ കാരണമായതെന്നും പൊലീസ് വിലയിരുത്തുന്നു. പൊൻകുന്നം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP