Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാവക്കാട് ബ്ലാങ്ങാട് മത്സ്യമാർക്കറ്റിൽ സാമൂഹിക അകലം പാലിക്കാതെ തടിച്ചുകൂടിയ വ്യാപാരികളും തൊഴിലാളികളും; 30 പേർക്കെതിരെ കേസെടുത്തു

ചാവക്കാട് ബ്ലാങ്ങാട് മത്സ്യമാർക്കറ്റിൽ സാമൂഹിക അകലം പാലിക്കാതെ തടിച്ചുകൂടിയ വ്യാപാരികളും തൊഴിലാളികളും; 30 പേർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

ചാവക്കാട്: ചാവക്കാട് ബ്ലാങ്ങാട് മീൻ മാർക്കറ്റിൽ സാമൂഹിക അകലം പാലിക്കാത്തതിന് മുപ്പത് പേർക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. കോവിഡ് വ്യാപനം ശക്തിപ്പെട്ടതിനാൽ മൊത്ത മത്സ്യ വിപണന കേന്ദ്രങ്ങളായ പൊന്നാനി, കുന്നംകുളം മാർക്കറ്റുകൾ പൂട്ടിയതോടെയാണ് ബ്ലാങ്ങാട് ബീച്ചിലെ മീൻ മാർക്കറ്റിൽ തിരക്ക് വർധിച്ചത്.

പുലർച്ച മൂന്നു മുതൽ ഏഴുവരെ ചെറുതും വലുതമായ നൂറുകണക്കിന് വാഹനങ്ങളാണ് പൊതുവെ ഇവിടെ വ്യാപാരത്തിനെത്തുന്നത്. മറ്റു മാർക്കറ്റുകൾ അടച്ചതോടെ കഴിഞ്ഞ ആഴ്ച മുതൽ ഇത് ഇരട്ടിയായതിനാൽ പ്രദേശം ചാവക്കാട് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

നിയമം ലംഘിച്ച് ആളുകൾ തടിച്ചുകൂടിയതോടെയാണ് ചാവക്കാട് എസ്.എച്ച്.ഒ അനിൽ ടി. മേപ്പുള്ളിയുടെ നേതൃത്വത്തിൽ പൊലീസെത്തിയത്. വ്യാപാരികൾ, ഏജന്റുമാർ, ചെറുകിട കച്ചവടക്കാർ, ഐസ് തൊഴിലാളികൾ, ചായക്കടക്കാർ എന്നിവർ ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. സ്ഥലം കലക്ടർ എസ്. ഷാനവാസ് സന്ദർശിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP