Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പമ്പയിലും എരുമേലിയിലും നാട്ടുകാരുടെ ഉറക്കം കെടുത്തിയ ബ്ലാക്ക്മാനെ നാട്ടുകാർ പിടികൂടി; ശരീരത്തിൽ ആകമാനം മനുഷ്യവിസർജ്യം പുരട്ടി ഓട്ടോറിക്ഷയിൽ നിന്നും ചാടി രക്ഷപെടാനൊരുങ്ങിയ ബ്ലാക്കാമാനെ നാട്ടുകാർ പൊതിരെ തല്ലി; മാനസിക രോഗിയെ തല്ലി ചതച്ചതിൽ പുലിവാൽ പിടിച്ച് പൊലീസും

പമ്പയിലും എരുമേലിയിലും നാട്ടുകാരുടെ ഉറക്കം കെടുത്തിയ ബ്ലാക്ക്മാനെ നാട്ടുകാർ പിടികൂടി; ശരീരത്തിൽ ആകമാനം മനുഷ്യവിസർജ്യം പുരട്ടി ഓട്ടോറിക്ഷയിൽ നിന്നും ചാടി രക്ഷപെടാനൊരുങ്ങിയ ബ്ലാക്കാമാനെ നാട്ടുകാർ പൊതിരെ തല്ലി; മാനസിക രോഗിയെ തല്ലി ചതച്ചതിൽ പുലിവാൽ പിടിച്ച് പൊലീസും

പമ്പ: പത്ത് ദിവസത്തോളം ഏരുമേലി തുടങ്ങി പമ്പ വരെയുള്ള നിവാസികളെ രാത്രിയിൽ ഭീതീയുടെ മുൾമുനയിൽ നിറുത്തിയിരുന്ന ബ്ലാക്ക്മാനേ പിടികൂടിയെന്ന ആശ്വസത്തിലായിരുന്നു വനമേഖലയിലെ നാട്ടുകാർ. രാത്രിയിൽ കറുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ച് വീടുകളിൽ മുറ്റത്ത് എത്തുന്ന ബ്ലാക്ക്മാനെ കണ്ട് സ്ത്രീകളും കുട്ടികളും അലമുറയിട്ടു.

രാത്രിയിൽ വീടുകളിൽ കയറി ഒളിഞ്ഞ് നിന്ന് ഭീതി പരത്തുകയാ ബ്ലാക്ക്മാൻ എരുമേലിയിൽ നിന്നും പമ്പയിയിലേക്ക് വരുന്ന വഴിയിലുള്ള നാറാണത്തോട് ,തുലാപ്പിള്ളി, അട്ടത്തോട് എന്നിവിടങ്ങളിലെ ആദിവാസി കോളനികളിലും ബ്ലാക്ക്മാൻ വിലസിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ എരുമേലിയിൽ നിന്നും പമ്പയിലേക്ക് പോവുകയായിരുന്ന ഓട്ടോക്കാരാണ് ഇയാളെ പിടികൂടിയത്. നാറാണത്തോടിന് സമീപം വച്ച് ഒറ്റക്ക് നടന്നു പോവുകയായിരുന്ന ആറടി ഉയരമുള്ള ഇയാളെ പിടിച്ചു കയറ്റുകയായാരിന്നു. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന യാത്രകിരായ രണ്ടു പേരും ചേർന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കൈയിൽ സൂക്ഷിച്ചിരുന്ന മനുഷ്യവിസർജ്യം ഓട്ടോക്കാർക്ക് നേരെ എറിഞ്ഞ് ഓടികൊണ്ടിരുന്ന വണ്ടിയിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ചത്. പിന്നീട് ഇയാളെ ഓട്ടോ ഡ്രൈവറും കൂടെ ഉണ്ടായിരുന്നവരും ചേർന്ന് മൽപ്പിടുത്തത്തിലൂടെ പിടികൂടി പമ്പ പൊലീസിൽ ഏൽപ്പിച്ചു.

ഓട്ടോക്കാർ പിടികൂടിയ ആന്ധ്ര സ്വദേശിയായ മോഹനൻ 52 വയസുള്ള മാനസിക രോഗിയെന്ന് പമ്പ പൊലീസ് പറഞ്ഞു. ആങ്ങമൂഴി ഭാഗത്ത് ഒറ്റക്ക് അലഞ്ഞ് തിരിഞ്ഞു നടക്കുന്ന മോഹനനെ രാത്രിയിൽ വനമേഖലയിൽ കൂടി സഞ്ചരിക്കുന്നത് ഫോറസ്റ്റുകാർ തടഞ്ഞിരുന്നു. ഇത് വകവക്കാതെ നടന്നിരുന്ന മോഹനനെയാണ് ഓട്ടോക്കാരും നാട്ടുകാരും പിടികൂടിയതന്നാണ് പൊലിസ് ഭാഷ്യം. കടുത്ത മാനസിക രോഗിയായ ആന്ധ്ര സ്വദേശിയെ ഗാന്ധിഭവനിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു. ആനയും പുലിയും ഉൾപ്പെടെയുള്ള വന്യമൃഗ മൃഗങ്ങളെക്കാൾപ്പേടി ബ്ലാക്ക്മായാണ് ആദിവാസി കോളനിക്കാരുടെയും പേടി സ്വപ്നം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP