Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

35 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികൾ പെരിന്തൽമണ്ണയിൽ പിടിയിൽ; ഇരുവരെയും പിടികൂടിയത് വാഹനപരിശോധനയ്ക്കിടെ

35 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികൾ പെരിന്തൽമണ്ണയിൽ പിടിയിൽ; ഇരുവരെയും പിടികൂടിയത് വാഹനപരിശോധനയ്ക്കിടെ

ജാസിം മൊയ്തീൻ

മലപ്പുറം: 35 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികൾ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ വെച്ച് പിടിയിലായി. മഹാരാഷ്ട്ര സ്വദേശികളായ അബ്ബാസ് ജ്ഞാനദേവ പവാർ, അമോൾ എന്നിവരാണ് പിടിയിലായത്. പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് സമീപത്ത് വച്ചാണ് ഇരുവരും പിടിയിലായത്. മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

പെരിന്തൽമണ്ണ സിഐ സജിൻ ശശിയും സംഘവും നടത്തിയ വാഹനപരിശോധനയിൽ ജില്ല ആശുപത്രിക്ക് സമീപത്തെ ഹൗസിങ് കോളിനിയിൽ വച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പണം കടത്താൻ ഉപയോഗിച്ച ഫോക്സ് വാഗൺ കാറും തിരിച്ചറിയൽ രേഖകളും പൊലീസ് പിടിച്ചെടുത്തു.

വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായരുന്നു 35 ലക്ഷം രൂപ ഉണ്ടായിരുന്നത്. മലപ്പുറം പാലക്കാട് ജില്ലകളിലായി വിവിധയിടങ്ങളിൽ വിതരണം ചെയ്യാനുള്ള പണമായിരുന്നു കാറിലുണ്ടായിരുന്നത്. 2000, 500 രൂപയുടെ നോട്ടുകളായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്.മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരും വർഷങ്ങളായി കോഴിക്കോട് പാലക്കാട് ജില്ലകളിൽ സ്ഥിരംതാമസമാക്കിയവരാണ്. അബ്ബാസ് ജ്ഞാനദേവ പവാർ മപ്പുറം ജില്ലയിലെ താഴക്കോടും അമോൾ പാലക്കാട് ജില്ലയിലെ മണ്ണാർകാടുമാണ് താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP