Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഴിയാത്രക്കാരനെ ഇടിച്ചു കൊന്നിട്ടും നിർത്താതെ പോയതോടെ കാറിനെ പിടികൂടാൻ പൊലീസ് വലവിരിച്ചു; വളപട്ടണം പാലത്തിൽ നിന്നും ഹൈവേ പൊലീസിന്റെ സഹായത്തോടെ പിടികൂടിയ കാറിലുണ്ടായിരുന്നത് 1.45 കോടിയുടെ കുഴൽപ്പണം

വഴിയാത്രക്കാരനെ ഇടിച്ചു കൊന്നിട്ടും നിർത്താതെ പോയതോടെ കാറിനെ പിടികൂടാൻ പൊലീസ് വലവിരിച്ചു; വളപട്ടണം പാലത്തിൽ നിന്നും ഹൈവേ പൊലീസിന്റെ സഹായത്തോടെ പിടികൂടിയ കാറിലുണ്ടായിരുന്നത് 1.45 കോടിയുടെ കുഴൽപ്പണം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വഴിയാത്രക്കാരനെ ഇടിച്ചുവിഴ്‌ത്തി നിർത്താതെ പോയ കാറിൽനിന്ന് പൊലീസ് പിടികൂടിയത് 1.45 കോടിയുടെ കുഴൽപണം. നീലേശ്വരത്ത് വച്ചാണ് ഒരാളെ ഇടിച്ചുവീഴ്‌ത്തി കാറിലുണ്ടായിരുന്നവർ കടന്നുകളഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ഇയാൾ മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് മറ്റിടങ്ങളിലേക്ക് വിവരം നൽകി. തുടർന്ന് വളപട്ടണം പാലത്തിൽ വെച്ച് ഹൈവേ പൊലീസിന്റെ സഹായത്തോടെയാണ് വളപട്ടണം സിഐ എം കൃഷ്ണനും എസ്‌ഐ വിജേഷും സംഘവും കാർ പിടികൂടിയത്.

ജാർഖണ്ഡ് രജിസ്‌ട്രേഷനുള്ള കാറിൽ മഹാരാഷ്ട്ര സ്വദേശികളായ കിഷോർ(45), സാഗർ(21) എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരെ വളപട്ടണം സ്റ്റേഷനിലേക്കു മാറ്റി കാർ പരിശോധിക്കുന്നതിനിടെയാണ് സ്വർണക്കടത്തുമായി ബന്ധമുള്ള സംഘം ദേശീയപാത വഴി വരുന്നുണ്ടെന്ന കസ്റ്റംസിന്റെ സന്ദേശം പൊലീസിനു ലഭിക്കുന്നത്. ഈ വിവരം ലഭിച്ചതോടെ കാർ പൊലീസ് വിശദമായി പരിശോധിക്കുകയായിരുന്നു. സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലാണ് 1.45 കോടി രൂപ പിടികൂടിയത്. കൊയിലാണ്ടിയിലേക്കാണ് പണം കടത്തുന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഇവർ കൊണ്ടുവന്ന സർണം വിൽപ്പന നടത്തിയതായാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP