Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീപ്പിന് നേരെ കരിമ്പുലി ചാടിവീണു; ഗവി റൂട്ടിൽ വൈദ്യുത ബോർഡ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ജീപ്പിന് നേരെ കരിമ്പുലി ചാടിവീണു; ഗവി റൂട്ടിൽ വൈദ്യുത ബോർഡ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സീതത്തോട് : ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ കക്കി അണക്കെട്ടിനു സമീപം ഗവി റൂട്ടിൽ കരിമ്പുലിയിറങ്ങിയത് പരിഭ്രാന്തിയുണ്ടാക്കി. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേർക്ക് കരിമ്പുലി ചാടി വീഴുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നംഗ സംഘം തലനാരിഴയ്ക്കാക്കണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം സന്ധ്യക്കാണ് സംഭവം.

അണക്കെട്ട് സുരക്ഷാ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ. ഉണ്ണി, സബ് എൻജിനീയർ എൻ. എസ്. ഷിബു, ഡ്രൈവർ രാമജയം എന്നിവർ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുൻപിലേക്കാണ് പുലി ചാടിയത്. അപ്രതീക്ഷിതമായി പുലിയെ കണ്ട് ഭയന്ന സംഘം വാഹനം വെട്ടിച്ചു മാറ്റി. എൻജിൻ കൂടുതൽ ശബ്ദത്തിൽ ഇരപ്പിച്ചതിനെ തുടർന്ന് പുലി സമീപ വനത്തിലേക്കു മറഞ്ഞു. രണ്ടാഴ്ച മുൻപ് കൊച്ചു പമ്പ കന്റീനു സമീപം കടുവ ഇറങ്ങിയിരുന്നു.

പത്തനംതിട്ട-ശബരിമല റൂട്ടിൽ ആങ്ങമുഴിയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP