Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരിങ്കൊടി കെട്ടിയത് കോൺഗ്രസ് പതാക വലിച്ചുകീറിക്കളഞ്ഞ ശേഷം; കോൺഗ്രസുകാർ സ്ഥാപിച്ച കൊടിമരം വലിച്ചുപിഴാൻ നടത്തിയ ശ്രമം പിന്നീട് ഉപേക്ഷിച്ചു; കണ്ണൂരിൽ തിരിച്ചു വരുന്നത് ഏകപാർട്ടി വാദത്തിന്റെ പഴയ ഭീഷണികൾ

കരിങ്കൊടി കെട്ടിയത് കോൺഗ്രസ് പതാക വലിച്ചുകീറിക്കളഞ്ഞ ശേഷം; കോൺഗ്രസുകാർ സ്ഥാപിച്ച കൊടിമരം വലിച്ചുപിഴാൻ നടത്തിയ ശ്രമം പിന്നീട് ഉപേക്ഷിച്ചു; കണ്ണൂരിൽ തിരിച്ചു വരുന്നത് ഏകപാർട്ടി വാദത്തിന്റെ പഴയ ഭീഷണികൾ

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂരിൽ കൊടിമരങ്ങൾക്ക് കഷ്ടകാലം. തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ് ക്യാമ്പസിൽ എ.ബി.വി.പി.യുടെ കൊടിമരം പിഴുത് മാറ്റിയതിന്റെ വാർത്തക്ക് തുടർച്ചയായി ഏച്ചൂരിൽ കോൺഗ്രസ്സ് കൊടിമരത്തിന്റെ മുകളിൽ കരിങ്കൊടി ഉയർത്തിയ നിലയിൽ. ഏച്ചൂർ പന്നിയോട്ട് റേഷൻ കടക്ക് സമീപം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സ്ഥാപിച്ച കൊടിമരത്തിന് മുകളിലാണ് കരിങ്കൊടി ഉയർത്തിയത്. കോൺഗ്രസ്സ് പതാക നശിപ്പിച്ചശേഷം കരിങ്കൊടി ഉയർത്തിയ നിലയിലാണ് കൊടിമരമുള്ളത്. കൊടിമരം ഭാഗികമായി ഒടിച്ച് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിൽ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയും മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയും പ്രതിഷേധിച്ചു. കൊടിമരങ്ങൾ പിഴുതുമാറ്റുകയും കൊടികൾ നശിപ്പിക്കുകയും ചെയ്യുന്ന പഴയ കാലം വീണ്ടും തിരിച്ച് വരുന്ന സൂചനകളാണ് കഴിഞ്ഞ ദിവസം വൈകീട്ടും രാത്രിയിലുമായി അരങ്ങേറിയത്. മുൻകാലങ്ങളിൽ ഇത്തരം സംഭവങ്ങൾ രാഷ്ട്രീയ അക്രമത്തിനും കൊലപാതകങ്ങൾക്കു പോലും കാരണമായിട്ടുണ്ട്. രാഷ്ട്രീയ സംഘർഷത്തിന് തുടക്കം കുറിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ കണ്ണൂരിൽ വീണ്ടും സമാധാന ഭംഗമുണ്ടാവുമോ എന്ന ഭയപ്പാടിലാണ് ജനങ്ങൾ.

ജൂലായ് മാസം 15 ന് ആന്തൂരിൽ കോൺഗ്രസ്സ് ഉയർത്തിയ പതാകയും നശിപ്പിക്കപ്പെട്ടിരുന്നു. ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി നടത്തിയ പദയാത്രയിലെ സമാപനത്തിലാണ് ആന്തൂരിൽ കൊടിമരം സ്ഥാപിച്ച് കോൺഗ്രസ്സ് പതാക ഉയർത്തിയിരുന്നത്. ആന്തൂർ ബക്കളത്തിനടുത്ത പുന്നക്കുളങ്ങരയിലെ പ്രിയദർശിനി വായനശാലക്കു സമീപം കോൺഗ്രസ്സിന്റേയും മുസ്ലിം ലീഗിന്റേയും പതാകകളായിരുന്നു ഉയർത്തപ്പെട്ടത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഇരു പാർട്ടികളുടേയും പതാകകൾ നശിപ്പിക്കപ്പെട്ടിരുന്നു.

1991 ശേഷം ബക്കളത്ത് ആദ്യമായി ഉയർത്തിയ പതാകകളായിരുന്നു നഷ്ടപ്പെട്ടത്. സിപിഎം. ഭൂരിപക്ഷ പ്രദേശമായ ആന്തൂരിൽ പതാക നഷ്ടപ്പെടുത്തിയതിൽ ഉത്തരവാദികൾ സിപിഎം. ആണെന്ന ആരോപണവുമുയർന്നിരുന്നു. കണ്ണൂർ രാഷ്ട്രീയത്തിൽ എതിരാളികളുടെ സ്തൂപങ്ങൾക്കും പതാകകൾക്കും നേരെ അക്രമം അരങ്ങേറുന്നത് പതിവായിരുന്നു. എന്നാൽ അടുത്ത കാലത്ത് വീണ്ടും ഈ പ്രവണത വർദ്ധിച്ചു വരുന്നത് ജനങ്ങളെ ഭയവിഹ്വലരാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP