Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ മകൻ കണ്ണൂർ എയർപോർട്ടിൽ അനധികൃതമായ ജോലി നേടിയെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ അറസ്റ്റിലായത് മലപ്പുറം താനൂർ സ്വദേശി രഞ്ജിത്ത്

ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ മകൻ കണ്ണൂർ എയർപോർട്ടിൽ അനധികൃതമായ ജോലി നേടിയെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ അറസ്റ്റിലായത് മലപ്പുറം താനൂർ സ്വദേശി രഞ്ജിത്ത്

ജംഷാദ് മലപ്പുറം

മലപ്പുറം: ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടെ മകൻ കണ്ണൂർ എയർപോർട്ടിൽ അനധികൃതമായ ജോലിനേടിയെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട ബിജെപി പ്രവർത്തകനെ അറസറ്റ് ചെയ്തു. മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റിലായത് മലപ്പുറം താനൂർ സ്വദേശി രഞ്ജിത്ത്.

ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ ഫെയ്‌സ് ബുക്കിൽ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽലാണ് താനൂർ കളരിപ്പടി സ്വദേശിയും ബിജെപി പ്രവർത്തകനുമായ മേച്ചേരി രഞ്ജിത്തിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ മകൻ കണ്ണൂർ എയർപോർട്ടിൽ അനധികൃതമായ ജോലി നേടിയെന്ന തരത്തിൽ വ്യാജ പോസ്റ്റിട്ടതിനെ തുടർന്നാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കെ.കെ.ഷൈലജക്ക് അടുത്തിടെ സോഷ്യൽ മീഡിയയിൽ താരപരിവേഷം ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന പരാതികൾക്കടക്കം മന്ത്രി ഇടപെട്ട് പരിഹാരം കാണുന്നതായി പറഞ്ഞായിരുന്നു സോഷ്യൽ മീഡിയയിൽ തന്നെ പ്രചരണം നടന്നിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP