Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പി ജയരാജനെതിരായ വധഭീഷണി മുഴക്കി ഫേസ്‌ബുക്ക് പോസ്റ്റ്; കോടതിയിൽ മാപ്പ് പറഞ്ഞ് ബിജെപി പ്രവർത്തകൻ; തെറ്റു പറ്റിയതാണെന്നും തന്നോട് ക്ഷമിക്കണമെന്നും പി ജയരാജന്റെ കൈപിടിച്ചു കൊണ്ട് അപ്പു; തെറ്റ് മനസിലാക്കി ആത്മാർഥമായി മാപ്പ് ചോദിച്ച സാഹചര്യത്തിൽ കോടതി നടപടികൾ അവസാനിപ്പിക്കാൻ സമ്മതം അറിയിച്ചു ജയരാജനും

പി ജയരാജനെതിരായ വധഭീഷണി മുഴക്കി ഫേസ്‌ബുക്ക് പോസ്റ്റ്; കോടതിയിൽ മാപ്പ് പറഞ്ഞ് ബിജെപി പ്രവർത്തകൻ; തെറ്റു പറ്റിയതാണെന്നും തന്നോട് ക്ഷമിക്കണമെന്നും പി ജയരാജന്റെ കൈപിടിച്ചു കൊണ്ട് അപ്പു; തെറ്റ് മനസിലാക്കി ആത്മാർഥമായി മാപ്പ് ചോദിച്ച സാഹചര്യത്തിൽ കോടതി നടപടികൾ അവസാനിപ്പിക്കാൻ സമ്മതം അറിയിച്ചു ജയരാജനും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ വധഭീഷണി മുഴക്കി ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ബിജെപി പ്രവർത്തകൻ മാപ്പു പറഞ്ഞു. ഇതോടെ കേസുമായി ബന്ധപ്പെട്ട നടപടികൾ അവസാനിപ്പിക്കാൻ ജയരാജനും സമ്മതം അറിയിച്ചു. എടവണ്ണ സ്വദേശി പറങ്ങോടൻ എന്ന അപ്പു ആണ് മഞ്ചേരി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിന് മുമ്പിൽ വച്ച് മാപ്പ് പറഞ്ഞത്. പരാതിക്കാരനായ പി ജയരാജനും കോടതിയിൽ ഹാജരായിരുന്നു.

ഇന്ന് രാവിലെ മജിസ്ട്രേറ്റ് കേസ് പരിഗണിച്ചപ്പോഴാണ് താൻ നിരുപാധികം മാപ്പുപറയുന്നുവെന്ന് അപ്പു അറിയിച്ചത്. തെറ്റു പറ്റിയതാണെന്നും തന്നോട് ക്ഷമിക്കണമെന്നും പി ജയരാജന്റെ കൈപിടിച്ചുകൊണ്ടു പ്രതി ആവർത്തിച്ചു. ഇനിമേലിൽ ആവർത്തിക്കില്ലെന്നും അപ്പു പറഞ്ഞു. ഇതേതുടർന്ന്, പ്രതി തെറ്റ് മനസിലാക്കി ആത്മാർഥമായി മാപ്പ് ചോദിച്ച സാഹചര്യത്തിൽ കോടതി നടപടികൾ അവസാനിപ്പിക്കാൻ സമ്മതമാണെന്ന് പി ജയരാജൻ കോടതിയെ അറിയിച്ചു.

2016 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്ത് ആർഎസ്എസ് അക്രമങ്ങൾക്കെതിരെ സിപിഎം സംഘടിപ്പിച്ച പ്രദർശനം നോക്കികാണുന്ന പടം പി ജയരാജൻ തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിന്നു. ഇതിനു താഴെയാണ് പ്രതി വധഭീഷണി മുഴക്കി കമന്റിട്ടത്. നിന്റെ പടവും ഒരുനാൾ അഴീക്കോടൻ ഓഫീസിൽ തൂങ്ങും എന്നായിരിന്നു കമന്റ്. ഇതിനെതിരെ പി ജയരാജൻ ഡിജിപി മുമ്പാകെ പരാതി നൽകുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP