Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജസ്റ്റിസ് കൃഷ്ണയ്യരുടെ വീട് സ്വന്തമാക്കാൻ ബിജെപി; സദ്ഗമയ വാങ്ങുന്നത് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസാക്കാൻ; നീക്കത്തിനു പിന്നിൽ മോദി വന്ന സ്ഥലം എന്ന വൈകാരികത

ജസ്റ്റിസ് കൃഷ്ണയ്യരുടെ വീട് സ്വന്തമാക്കാൻ ബിജെപി; സദ്ഗമയ വാങ്ങുന്നത് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസാക്കാൻ; നീക്കത്തിനു പിന്നിൽ മോദി വന്ന സ്ഥലം എന്ന വൈകാരികത

കൊച്ചി: എറണാകുളം എം.ജി. റോഡിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിനടുത്തുള്ള ജസ്റ്റിസ് കൃഷ്ണയ്യരുടെ വീടായ സദ്ഗമയ വാങ്ങാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ജില്ലാകമ്മറ്റി ഓഫീസിനായാണ് വീട് വാങ്ങുന്നത്. ഇത് സംബന്ധിച്ച് കൃഷ്ണയ്യരുടെ ചെന്നൈയിലെ മകനുമായി രണ്ടും വട്ടം നേതാക്കൾ ചർച്ച നടത്തി കഴിഞ്ഞു.

11 സെന്റിലുള്ള വീടാണ് വാങ്ങാൻ ശ്രമിക്കുന്നത്. വിലയിലെ കാര്യത്തിൽ തീരുമാനമാകാത്തതുകൊണ്ടാണ് കൈമാറ്റം നീണ്ടുപോകുന്നത്.
അഞ്ചുകോടിയോളം രൂപ സ്ഥലം വാങ്ങുന്നതിനായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇത് ഉയർന്ന വിലയായാണ് പാർട്ടി കാണുന്നത്. എന്നാൽ, ആഗ്രഹം പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്നാണ് ബിജെപി ജില്ലാ നേതാക്കൾ നൽകുന്ന സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെ കാണാൻ സദ്ഗമയയിൽ എത്തിയിരുന്നു. ഏറെ ചർച്ചയായ സന്ദർശനമായിരുന്നു അത്. ഇടതുസഹയാത്രികനായി അറിയപ്പെടുന്ന കൃഷ്ണയ്യർ സ്വീകരിക്കുമോ എന്നതായിരുന്നു ഏറെ ചർച്ചയായത്. എന്നാൽ മോദിയെ സ്വാഗതംചെയ്ത കൃഷ്ണയ്യർ അദ്ദേഹത്തിന്റെ വികസനാശയങ്ങളെ അന്ന് അനുകൂലിക്കുകയും ചെയ്തിരുന്നു.

മോദി വന്ന സ്ഥലം എന്ന വൈകാരികതയ്ക്കൊപ്പം കൊച്ചി നഗരത്തിലെ കണ്ണായ സ്ഥലം എന്ന സവിശേഷതയും 'സദ്ഗമയ'യിൽ നോട്ടമിടാൻ ബിജെപി. നേതാക്കളെ പ്രേരിപ്പിത്. ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മാണമടക്കമുള്ള കാര്യങ്ങൾക്കായി ബിജെപി. വിപുലമായ ഫണ്ടുപിരവ് ആരംഭിച്ചിരിക്കുകയാണ്. പണപ്പിരിവ് നടത്തിയാലും കൃഷ്ണയ്യരുടെ വീട് ബജറ്റിൽ ഒതുങ്ങാൻ ഇടയില്ലാത്തതിനാൽ ഓഫീസിനായി മറ്റിടവും പാർട്ടി അന്വേഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് നേതാക്കൾ പറയുന്നു. കലൂർ-കടവന്ത്ര റോഡിലെ ചില സ്ഥലങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, നേതാക്കളുടെ മനസ്സ് ഇപ്പോഴും മോദി വന്ന സദ്ഗമയയിൽ ഉടക്കിക്കിടക്കുകയാണ്.

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ജീവിച്ചിരുന്ന കാലത്ത് അശരണരുടെ സാന്ത്വന സ്ഥലമായിരുന്നു സദ്ഗമയ. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന കൃഷ്ണയർക്ക് ഉചിതമായൊരു സ്മാരകം പണിയണമെന്ന ആവശ്യവും ശക്തമാണ്. കൃഷ്ണയ്യർ സ്മാരകമായി 'സദ്ഗമയ' മാറ്റണമെന്ന ആവശ്യവും പല ഭാഗങ്ങളിൽനിന്നായി ഉയർന്നു വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP