Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജർമ്മനിയിൽ നിന്ന് തിരച്ചെത്തിയ മന്ത്രി രാജുവിന് യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി

ജർമ്മനിയിൽ നിന്ന് തിരച്ചെത്തിയ മന്ത്രി രാജുവിന് യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:കേരളത്തിൽ തിരിച്ചെത്തിയ മന്ത്രി കെ.രാജുവിനെതിരെ കരിങ്കൊടി. ജർമനി സന്ദർശനത്തിനു ശേഷം തിരുവനന്തപുരം എത്തിയ മന്ത്രിയെ വിമാനത്താവളത്തിന് പുറത്തുവച്ച് യുവമോർച്ച് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് മാറ്റിയ ശേഷമാണ് മന്ത്രിക്ക് മുന്നോട്ടുള്ള യാത്ര സുഗമമാക്കിയത്. എന്നാൽ, തന്റെ യാത്ര മുഖ്യമന്ത്രിയുടെയും പാർട്ടിയുടെ അനുമതിയോടെയായിരുന്നുവെന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ മന്ത്രി പറഞ്ഞു. യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാവരെയും അറിയിച്ചിരുന്നു. നിയമപരമായുള്ള അനുമതി വാങ്ങിയിരുന്നു. മൂന്നു മാസം മുൻപ് നിശ്ചയിച്ച പരിപാടിയാണ്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

കേരളത്തിൽ പ്രളയദുരിതത്തിനിടെ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി വിദേശ പര്യടനത്തിനു പോയത് ഏറെ വിവാദമായിരുന്നു. ഓഗസ്റ്റ് 16നായിരുന്നു ജർമനി യാത്ര. 22 വരെ നിശ്ചയിച്ചിരുന്ന വിദേശ സന്ദർശനം വെട്ടിച്ചുരുക്കിയാണു ഇപ്പോൾ മന്ത്രി തിരികെയെത്തിയത്. വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് മന്ത്രിയോടു പറഞ്ഞിരുന്നു.

കെ രാജുവിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ രംഗത്തെത്തിയിരുന്നു. കേരളം മഴക്കെടുതിയിൽ മുങ്ങുമ്പോൾ രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള വനം മന്ത്രി കെ.രാജു ജർമ്മനിയിൽ പോയത് ശരിയായില്ലെന്ന് കാനം പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തെ തിരിച്ചു വിളിച്ചത്. വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നും കാനം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP