Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാനത്ത് ബിജെപി കരിദിനം ആചരിക്കും; പത്തു ലക്ഷം വീടുകളിൽ പ്രതിഷേധാഗ്നി ജ്വലിപ്പിക്കും; മുഖ്യമന്ത്രിയുടെ കോലംകത്തിക്കൽ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ വാർഡുതലത്തിൽ സംഘടിപ്പിമെന്ന് കെ സുരേന്ദ്രൻ

പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാനത്ത് ബിജെപി കരിദിനം ആചരിക്കും; പത്തു ലക്ഷം വീടുകളിൽ പ്രതിഷേധാഗ്നി ജ്വലിപ്പിക്കും; മുഖ്യമന്ത്രിയുടെ കോലംകത്തിക്കൽ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ വാർഡുതലത്തിൽ സംഘടിപ്പിമെന്ന് കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട പ്രക്ഷോഭങ്ങൾ ശക്തമാക്കി ബിജെപി. സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച ബിജെപി കരിദിനമാചരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. ഇതിന്റെ ഭാഗമായി വീടുകളിൽ പ്രതിഷേധ ജ്വാല തെളിയിക്കാനും അദേഹം ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിയുടെ കോലംകത്തിക്കൽ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ വാർഡുതലത്തിൽ സംഘടിപ്പിക്കുമെന്നും അദേഹം അറിയിച്ചു.

സ്വർണക്കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തതിന്റെ കൂടുതൽ വിവരങ്ങൾ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ വിശ്വസ്ഥരിലേക്കും നീളുന്ന സാഹചര്യമാണുള്ളത്. എന്നിട്ടും സ്ഥാനത്തു നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടാനുള്ള മര്യാദ പിണറായി കാണിക്കാത്തത് കേരളജനതയ്ക്കാകെ നാണക്കേടാണെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും അദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP