Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി ഓഫീസ് കത്തിച്ച എൻഡിഎഫുകാർക്ക് ഒൻപത് വർഷം തടവും ഒരു ലക്ഷം രൂപാ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി; മാരാർജി ഭവൻ കത്തിച്ച കേസിൽ 26 പ്രതികൾ ഇപ്പോഴും ഒളിവിൽ

ബിജെപി ഓഫീസ് കത്തിച്ച എൻഡിഎഫുകാർക്ക് ഒൻപത് വർഷം തടവും ഒരു ലക്ഷം രൂപാ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി; മാരാർജി ഭവൻ കത്തിച്ച കേസിൽ 26 പ്രതികൾ ഇപ്പോഴും ഒളിവിൽ

പത്തനംതിട്ട: 2001 ലെ പത്തനംതിട്ട കലാപത്തോടനുബന്ധിച്ച് ബിജെപി ജില്ലാ ഓഫീസായ മാരാർജി ഭവൻ കത്തിച്ച കേസിലെ ഒൻപത് പ്രതികൾക്ക് ഒൻപത് വർഷം തടവും ഒരുലക്ഷം രൂപാ വീതം പിഴയും ശിക്ഷിച്ചു. പ്രതികളിലേറയും എൻഡിഎഫ് കാരാണ്.പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ക് ആൻഡ് സെക്ഷൻസ് കോടതി(മൂന്ന്) ജഡ്ജി പി.ഷേർലിദത്താണ് വിധി പ്രഖ്യാപിച്ചത്. മൊത്തം 58 പ്രതികളുണ്ടായിരുന്ന കേസിൽ 32 പ്രതികൾ വിചാരണ നേരിട്ടു. 26 പ്രതികൾ ഇപ്പോഴും ഒളിവിലാണ്.


ഒന്നാം പ്രതി പീരുഷാ പുരയിടത്തിൽ അഷറഫ്(44) രണ്ടാം പ്രതി താഹിറാ മൻസിലിൽ ബുഖാരി(39), എട്ടാം പ്രതി തോലിയാനിക്കൽ പുത്തൻവീട്ടിൽ നിസാർ(39), പതിനാറാം പ്രതി അലങ്കാരത്ത് പുത്തൻവീട് മീരാസാഹിബ്(58) ഇരുപതാം പ്രതി കാക്കരേത്ത് ഹലീൽഹാജി(61) ഇരുപത്തിയെട്ടാം പ്രതി ശാസ്താകുളം പുരയിടം മെഹബൂബ്(48), മുപ്പതാം പ്രതി തെക്കേഅലങ്കാരത്ത് അൻസാരി (34) മുപ്പത്തിരണ്ടാം പ്രതി അലങ്കാരത്ത് വടക്കേതിൽ അൻസാരി(32), അൻപത്തിനാലാം പ്രതി അഫ്‌സൽ മൻസിലിൽ അഫ്‌സൽ(35)എന്നിവരെയാണ് ശിക്ഷിച്ചത്. ഇവരെ പത്തനംതിട്ട ജില്ലാ ജയിലിലേക്ക് മാറ്റി. ഇവരിൽ അഫ്‌സൽ ഇന്നലെ കോടതിയിൽ ഹാജരായിരുന്നില്ല.

14 വർഷം മുമ്പ് 2001 ഡിസംബർ 7 ന് രാത്രി 12 മണിയോടെയാണ് സംഭവം. സംഘടിച്ചെത്തിയ എൻഡിഎഫുകാരടക്കമുള്ള അക്രമികൾ ബിജെപി ഓഫീസ് തല്ലിത്തകർക്കുകയും തീയിട്ട് നശിപ്പിക്കുകയുമായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 143, 147, 447 , 148, 427, 153എ, 452,436 എന്നീ വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് , ഇന്ത്യൻ ടെലഗ്രാഫ് ആക്ട് എന്നിവയിലെ വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. 143,147,447 വകുപ്പുകൾ പ്രകാരം മൂന്നുമാസം വീതം തടവിനും 148,427 വകുപ്പുകൾ പ്രകാരം ഒരുവർഷം തടവിനും 153 എ പ്രകാരം രണ്ടുവർഷം തടവിനും 452 വകുപ്പുപ്രകാരം ഒരു വർഷം തടവും 5000 രൂപാ പിഴയും പിഴയൊടുക്കിയില്ലെങ്കിൽ മൂന്നുമാസം തടവിനും ശിക്ഷവിധിച്ചു. ഇതിന് പുറമേ 436 വകുപ്പ് പ്രകാരം അഞ്ചുവർഷം തടവിനും ഒരുലക്ഷംരൂപാ വീതം പിഴയൊടുക്കുന്നതിനുമാണ് കോടതി ഉത്തരവായത്.

ആകെ ഒൻപത് വർഷം, ഒൻപത് മാസം തടവ് അനുഭവിക്കേണ്ട പ്രതികൾ തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വിധിച്ചു. അതിലൂടെ അഞ്ചുവർഷം തടവും ഒരുലക്ഷംരൂപാ വീതം പിഴയുമാണ് പ്രതികൾ അനുഭവിക്കേണ്ടത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സി.വിജയനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. അഡീഷണൽ ഗവ.പ്ലീഡർ അഡ്വ.എൻ.അനിൽകുമാറായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടർ, 16 സാക്ഷികളെ വിസ്തരിക്കുകയും 47 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP