Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി നേതാക്കൾ അറസ്റ്റിൽ; ആറുമണിക്കൂറിനകം ദർശനം നടത്തി തിരികെ ഇറങ്ങണമെന്ന പൊലീസ് നിർദ്ദേശം നിരാകരിച്ചു; അറസ്റ്റിലായത് ബി. ഗോപാലകൃഷ്ണനടക്കമുള്ള എട്ടംഗ സംഘം; പ്രവർത്തകരെ പെരുനാട് സ്റ്റേഷനിലേക്ക് മാറ്റി; ബിജെപിയിൽ ആയിരക്കണക്കിന് സുരേന്ദ്രന്മാർ അറസ്റ്റ് വരിക്കാൻ തായാറെന്ന് ഗോപാലകൃഷ്ണന്റെ വെല്ലുവിളി

നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി നേതാക്കൾ അറസ്റ്റിൽ; ആറുമണിക്കൂറിനകം ദർശനം നടത്തി തിരികെ ഇറങ്ങണമെന്ന പൊലീസ് നിർദ്ദേശം നിരാകരിച്ചു; അറസ്റ്റിലായത് ബി. ഗോപാലകൃഷ്ണനടക്കമുള്ള എട്ടംഗ സംഘം; പ്രവർത്തകരെ പെരുനാട് സ്റ്റേഷനിലേക്ക് മാറ്റി; ബിജെപിയിൽ ആയിരക്കണക്കിന് സുരേന്ദ്രന്മാർ അറസ്റ്റ് വരിക്കാൻ തായാറെന്ന് ഗോപാലകൃഷ്ണന്റെ വെല്ലുവിളി

മറുനാടൻ ഡെസ്‌ക്‌

നിലയ്ക്കൽ: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി നേതാക്കളേയും പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനടക്കമുള്ള എട്ടംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു സുരേന്ദ്രൻ മാത്രമല്ല അറസ്റ്റ് വരിക്കുകയെന്നും ബിജെപിയിൽ ആയിരക്കണക്കിന് സുരേന്ദ്രന്മാർ നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റ് വരിക്കുമെന്നും ഗോപാലകൃഷ്ണന്റെ വെല്ലുവിളി.

നിലയ്ക്കലിന് മുന്ന് കിലോമീറ്റർ അകലെ ഇലവുങ്കലിൽ വച്ച് പൊലീസ് ഇവരെ പരിശോധിച്ച് പേരുവിവരങ്ങൾ ശേഖരിച്ചിരുന്നു. രണ്ട് വാഹനങ്ങളിലാണ് ഇവർ എത്തിയത്. നിലയ്ക്കലിൽ എത്തുന്നതിൽ കുഴപ്പമില്ലെന്നും സംഘർഷം ഉണ്ടാക്കില്ലെന്ന് ഉറപ്പ് തരണമെന്നും ബിജെപി നേതാക്കളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം ഉണ്ടാക്കാതെ സമാധാനപരമായി ആറുമണിക്കൂറിനകം ദർശനം നടത്തി തിരികെ ഇറങ്ങണമെന്ന നിർദ്ദേശം അടങ്ങിയ നോട്ടീസ് കൈപ്പറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് കൈപ്പറ്റിയാൽ ശബരിമല ദർശനത്തിന് പോകാൻ അനുമതി നൽകാമെന്ന് പൊലീസ് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ, നോട്ടീസ് കൈപ്പറ്റില്ലെന്നും നിരോധനാജ്ഞ ലംഘിക്കുകയാണെന്നും എന്ന് ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രവർത്തകരെ പെരുനാട് പൊലീസ്റ്റേഷനിലേക്ക് കൊണ്ടുപോയി.സ്ഥലത്ത് പൊലീസ് മുൻകരുതൽ എടുത്തിട്ടുണ്ട്. നിലവിൽ സുരക്ഷാ ചുമതലയുള്ളത് എസ്‌പി മഞ്ജുനാഥിനാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ചതിന് ശേഷം മാത്രം നടപടികളിലേക്ക് പോയാൽ മതിയെന്നാണ് പൊലീസിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP