Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു; തൃശൂരിൽ നാളെ ഹർത്താൽ

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു; തൃശൂരിൽ നാളെ ഹർത്താൽ

തൃശൂർ: കയ്പമംഗലത്ത് കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു. എടവിലങ്ങ് സ്വദേശി പ്രമോദ്(33) ആണ് മരിച്ചത്.

തെരഞ്ഞെടുപ്പു വിജയാഹ്ലാദത്തിനിടെ എൽഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലാണു പ്രമോദിനു പരിക്കേറ്റത്. പ്രമോദിന്റെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപി ശനിയാഴ്ച തൃശൂരിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.

ഗുണ്ടാലിസ്റ്റിൽപ്പെട്ട ആളുകളാണ് അക്രമിച്ചവരെന്നും ഇവർ സിപിഐ(എം) പ്രവർത്തകരാണെന്നും ബിജെപി. ആരോപിക്കുന്നു. സംഘർഷ സാധ്യതതയുള്ളതിനാൽ പ്രദേശത്ത് വൻപൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂർ ഉൾപ്പടെ വിവിധയിടങ്ങളിൽ സംഘർഷങ്ങളുണ്ടായി. ധർമ്മടത്തെ പിണറായി വിജയന്റെ വിജയാഘോഷത്തിനു നേരെ ബോംബെറിഞ്ഞതിനെ തുടർന്ന് ഒരു സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ധർമ്മടം, വേങ്ങാട്, കോട്ടയം, പിണറായി എന്നിവടങ്ങളിൽ ഹർത്താൽ ആചരിക്കുകയാണ്.

കാസർഗോഡ്, മഞ്ചേശ്വരം, കാഞ്ഞങ്ങാട് താലൂക്കുകളിൽ ഓരാഴ്ചത്തേക്ക് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് വിജയിച്ച ഇ ചന്ദ്രശേഖരന്റെ വാഹന പര്യടനത്തിന് നേരെ മാവുങ്കലിൽ കല്ലേറുണ്ടായി. കാഞ്ഞങ്ങാട് ആറങ്ങാടിയിൽ സിപിഐഎംമുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. സിപിഐഎം പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു. കോഴിക്കോട് ജില്ലയിലെ തിരുവള്ളൂർ, ഒഞ്ചിയം, വില്യാപ്പള്ളി എന്നിവിടങ്ങളിൽ ആഹ്ലാദപ്രകടനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ഒഞ്ചിയത്ത് കുന്നുമ്മക്കരയിൽ ആർഎംപി ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും അക്രമികൾ തകർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP