Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കമ്മ്യൂണിസ്റ്റ് അധികാരത്തിലെത്തിയാൽ അക്രമങ്ങൾക്ക് മുൻപിൽ പൊലീസ് കാഴ്‌ച്ചക്കാരായി നിൽക്കുകയാണ് പതിവ്'; തിരുവല്ലയിലെ പുറമറ്റത്ത് അടിക്കടിയുണ്ടാകുന്ന അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി; കണ്ണൂർ മോഡൽ ആക്രമണം കേരളം മുഴുവൻ വ്യാപിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് എം.ഡി ദിനേശ്

'കമ്മ്യൂണിസ്റ്റ് അധികാരത്തിലെത്തിയാൽ അക്രമങ്ങൾക്ക് മുൻപിൽ പൊലീസ് കാഴ്‌ച്ചക്കാരായി നിൽക്കുകയാണ് പതിവ്'; തിരുവല്ലയിലെ പുറമറ്റത്ത് അടിക്കടിയുണ്ടാകുന്ന അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി; കണ്ണൂർ മോഡൽ ആക്രമണം കേരളം മുഴുവൻ വ്യാപിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് എം.ഡി ദിനേശ്

മറുനാടൻ ഡെസ്‌ക്‌

തിരുവല്ല: നിയോജക മണ്ഡലത്തിൽ പെട്ട പുറമറ്റത്ത് അടിക്കടി ഉണ്ടാകുന്ന അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് ദിവസം ബിജെപി ബൂത്ത് ഏജന്റ് മനു സോമനാഥ്, ബിജെപി പ്രവർത്തകനും വിശ്വഹിന്ദുപരിഷത്ത് മണ്ഡലം സെക്രട്ടറിയുമായ ശ്രീ.സുരേന്ദ്രൻ എന്നിവരെയും ആക്രമിച്ചു. മുൻപ് സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പര്യടന സമയത്തും ഇവിടെ ആക്രമണ സംഭവമുണ്ടായി. തെരഞ്ഞെടുപ്പ് ദിവസമുണ്ടായ അക്രമ സംഭവത്തിന് പൊലീസ് സാക്ഷിയാണ്. പൊലീസ് നോക്കിനിൽക്കുമ്പോഴാണ് ബൂത്ത് ഏജന്റ് മനുവിനു മർദ്ദനമേറ്റത്. പൊലീസ് അക്രമ സംഭവം നടക്കുമ്പോൾ കാഴ്ചക്കാരെ പോലെ നോക്കി നിൽക്കാറാണ് ആണ് പതിവ് എന്നും ബിജെപി ജില്ലാ സെക്രട്ടറി വിജയകുമാർ ആരോപിച്ചു.

പാർട്ടി അധികാരത്തിൽ വരുമ്പോഴൊക്കെ ഇതാണ് പതിവ് എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ മോഡൽ ആക്രമണം കേരളം മുഴുവൻ വ്യാപിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് തിരുവല്ല നിയോജക മണ്ഡലം പ്രസിഡണ്ട് എം .ഡി ദിനേശ് കുമാർ വ്യക്തമാക്കി. ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തേണ്ട ഭരിക്കുന്ന പാർട്ടി അക്രമത്തിലേക്ക് തിരിയുമ്പോൾ കയ്യുംകെട്ടി നോക്കി നിൽക്കുന്നത് ബലഹീനതയായി കാണരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് ശ്രദ്ധിച്ച മണ്ഡലത്തിലെ പരാജയഭീതി ആണ് പാർട്ടിയെ അക്രമത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തം.

ജനങ്ങളിൽ ഭീതി പരത്തി അക്രമ പരമ്പര അഴിച്ചുവിടുന്ന പാർട്ടി അണികളെ നിലക്കുനിർത്താൻ ആയില്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കുകയും കുറഞ്ഞപക്ഷം ആഭ്യന്തരവകുപ്പ് ഒഴിക്കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് മയക്കുമരുന്നിന് ഉപയോഗം ഈയിടെ വർദ്ധിക്കുന്നതായി പ്രദേശവാസികൾ പരാതിപ്പെടാറുണ്ട്. തിരുവല്ലയിൽ പെട്രോളൊഴിച്ച് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കേസിലെ പ്രതി താമസിക്കുന്നത് ഇവിടെ നിന്നും ഒരു കിലോമീറ്റർ അകലെ കുമ്പനാട് ആണ്. മയക്കുമരുന്നിനെതിരെ ശക്തമായ നടപടികൾ വേണമെന്ന് നാട്ടുകാർ ഏറെനാളായി ആവശ്യപ്പെടാറുണ്ട്.

സിപിഎമ്മുകാർ കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചപ്പോൾ ബൂത്ത് ഏജന്റായിരുന്ന മനു തടഞ്ഞതാണ് അക്രമത്തിനു കാരണം. വൈകിട്ട് നാലു മണിയോടെ ചായ കുടിക്കാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു സിപിഎം കാർ സംഘം ചേർന്നു് മനുവിനെ മർദ്ദിച്ചത്. തലക്ക് പൊട്ടലുണ്ടായിരുന്നു. എൻഡിഎ സ്ഥാനാത്ഥി കെ.സുരേന്ദ്രന്റെ പര്യടന പരിപാടിക്കിടെ അക്രമം നടത്തിയതും ഇതേ സ്ഥലത്താണ് നിരവധി പരാതികൾ പൊലീസിനു നൽകിയിട്ടും നടപടികളുണ്ടായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP