Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊട്ടാരക്കരയിൽ യുവമോർച്ച നേതാവ് ഡിവൈഎഫ്ഐയിൽ ചേർന്നു; വിഷ്ണു വല്ലം അവസാനിപ്പിച്ചത് 21 വർഷം നീണ്ട സംഘപരിവാർ ബന്ധം

കൊട്ടാരക്കരയിൽ യുവമോർച്ച നേതാവ് ഡിവൈഎഫ്ഐയിൽ ചേർന്നു; വിഷ്ണു വല്ലം അവസാനിപ്പിച്ചത് 21 വർഷം നീണ്ട സംഘപരിവാർ ബന്ധം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: യുവമോർച്ച നേതാവ് ഡിവൈഎഫ്ഐയിൽ ചേർന്നു. യുവമോർച്ച കൊട്ടാരക്കര നിയോജക മണ്ഡലം മുൻ പ്രസിഡന്റ് വിഷ്ണു വല്ലം കൊട്ടാരക്കര അബ്ദുൾ മജീദ് സ്മാരകത്തിൽ ചേർന്ന ചടങ്ങിലാണ് ഡിവൈഎഫ്ഐയിൽ അം​ഗത്വം എടുത്തത്. ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗവും എബിവിപി നഗർ പ്രസിഡന്റും ആർഎസ്എസ് കൊട്ടാരക്കര മണ്ഡലം കാര്യവാഹകുമായിരുന്നു വിഷ്ണു വല്ലം.

21 വർഷങ്ങൾ നീണ്ട സംഘ്പരിവാർ ബന്ധം അവസാനിപ്പിച്ചുകൊണ്ടാണ് വിഷ്ണു ഇടത് യുവജന സംഘടനയുടെ ഭാഗമായിരിക്കുന്നത്. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റായും വിഷ്ണു പ്രവർത്തിച്ചിരുന്നു. കൊട്ടാരക്കര അബ്ദുൾ മജീദ് സ്മാരകത്തിൽ ചേർന്ന ചടങ്ങിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എസ്ആർ അരുൺബാബു വിഷ്ണുവിനെ ചുവന്ന മാലയിട്ട് സ്വീകരിച്ചു.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ബി രാഘവൻ, ഡിവൈഎഫ്‌ഐ നെടുവത്തൂർ ബ്ലോക്ക് സെക്രട്ടറി എ അഭിലാഷ്, ബ്ലോക്ക് പ്രസിഡന്റ് ജെ അനുരൂപ്, കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് ഫൈസൽ ബഷീർ, ആർ പ്രശാന്ത്, അമീഷ് ബാബു, രാംകുമാർ, എൻ നിയാസ്, ഗോപീകൃഷ്ണൻ എന്നിവർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. വിഷ്ണു വല്ലം ഡിവൈഎഫ്ഐയുടെ ഭാഗമായതോടെ നിരവധി ബിജെപി/സംഘപരിവാർ അനുകൂലികൾ ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയാ പ്രൊഫൈലിൽ അസഭ്യവർഷവുമായി എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP