Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202125Saturday

പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി നേതാക്കൾ; താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി നേതാക്കൾ; താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നാർകോട്ടിക് ജിഹാദ്, ലൗ ജിഹാദ് വിഷയങ്ങളിൽ പാലാ ബിഷപ്പിന്റെ പരാമർശത്തിന് പിന്തുണ നൽകി താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിനെ ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥിന്റെ നേതൃത്വത്തിൽ ബിജെപി പ്രതിനിധി സംഘം സന്ദർശിച്ച് ചർച്ച നടത്തി.

ജിഹാദി ഗ്രൂപ്പുകൾ ഉയർത്തുന്ന വെല്ലുവിളിയിൽ ക്രിസ്റ്റ്യൻ, ഹിന്ദു സമൂഹത്തിന്റെ ആശങ്ക പങ്കുവെച്ചു. പാലാ ബിഷപ്പിന്റെ ലൗ ജിഹാദ് പരാമർശം കേരള സമൂഹം ചർച്ച ചെയ്യണമെന്ന് പി. രഘുനാഥ് അഭിപ്രായപ്പെട്ടു.

ഉത്തരമേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ, ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ, ഒ ബി സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി. രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, ജില്ലാ ഭാരവാഹികളായ അഡ്വ.കെ.വി. സുധീർ, ഇ.പ്രശാന്ത് കുമാർ, കൊടുവള്ളി മണ്ഡലം പ്രസിഡന്റ് മനോജ് നടുക്കണ്ടി , തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി.ടി. ജയപ്രകാശ്, ജോസ് കാപ്പാട്ടുമല, വത്സൻ മേടോത്ത്, സജീവ് മഠത്തിൽ, ജോസ് വാലുമണ്ണേൽ, ജോർജ്ജ് പുതിയപറമ്പിൽ, എം ടി. സുധീർ, ടി. ശ്രീനിവാസൻ എന്നിവരടങ്ങിയ ബിജെപി സംഘമാണ് ബിഷപ്പിനെ സന്ദർശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP