Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

ഇന്ദിരാഭവൻ പാണക്കാട്ടേക്ക് മാറ്റി അദ്ധ്യക്ഷ സ്ഥാനം ഹൈദരലി തങ്ങളെ ഏൽപ്പിക്കുന്നതാണ് നല്ലത്; മുസ്ലിംലീഗ് കുനിയാൻ പറഞ്ഞാൽ മുട്ടിലിഴയുകയാണ് കോൺഗ്രസ് നേതാക്കളെന്നും ബിജെപി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്ത്

ഇന്ദിരാഭവൻ പാണക്കാട്ടേക്ക് മാറ്റി അദ്ധ്യക്ഷ സ്ഥാനം ഹൈദരലി തങ്ങളെ ഏൽപ്പിക്കുന്നതാണ് നല്ലത്; മുസ്ലിംലീഗ്  കുനിയാൻ പറഞ്ഞാൽ മുട്ടിലിഴയുകയാണ് കോൺഗ്രസ് നേതാക്കളെന്നും ബിജെപി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്ത്

ജംഷാദ് മലപ്പുറം

മലപ്പുറം: കേരളത്തിലെ കോൺഗ്രസ്സ് ആസ്ഥാനമായ ഇന്ദിരാഭവൻപാണക്കാട്ടേക്ക് മാറ്റി അദ്ധ്യക്ഷ സ്ഥാനം ഹൈദരലി തങ്ങളെ ഏൽപ്പിക്കുന്നതാണ് നല്ലതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവിതേലത്ത് പറഞ്ഞു.മലപ്പുറം നിയോജക മണ്ഡലം പീന ശിബിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ്സ് ലീഗിന്റെ ബി. ടീമായി തരം താണിരിക്കുകയാണ്.കേരളത്തിലെ കോൺഗ്രസ്സിനെ ആര് നയിക്കണം എന്ത് പറയണം എന്നെല്ലാം തീരുമാനിക്കുന്നത് കുഞ്ഞാലിക്കുട്ടിയാണ്.

മുസ്ലിം ലീഗ് കുനിയാൻ പറഞ്ഞാൽ മുട്ടിലിഴയുകയാണ് കോൺഗ്രസ്സ് നേതാക്കൾ .ലീഗിന്റെ പ്രീതി പിടിച്ചുപറ്റാൻ വേണ്ടി മാത്രമാണ് ഗ്രൂപ്പ് മറന്ന് നേതാക്കൾ ഒരേ പോലെ മത്സരിക്കുന്നത്. മലപ്പുറത്ത് കോൺഗ്രസ്സ് ഇല്ലെന്നും ലീഗ് ഓഫീസിലെ കൂലിക്കാരാണ് ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മണ്ഡലം പ്രസിഡണ്ട് കെ. വി .വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം എ.പി.ഉണ്ണി, ജില്ലാ കമ്മറ്റി അംഗം പി.കെ.സുധാകരൻ, മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കോഡൂർ എന്നിവർ പ്രസംഗിച്ചു.വിവിധ വിഷയങ്ങളിൽ മേഖല പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് കെ.കെ.സുരേന്ദ്രൻ, ജില്ലാ കമ്മറ്റി അംഗം രാമചന്ദ്രൻ പാണ്ടിക്കാട്, യുവമോർച്ച സംസ്ഥാന സെക്രട്ടറി ഷിദുകൃഷ്ണൻ എന്നിവർ ക്ലാസ്സെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP