Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതി പ്രവേശനത്തിൽ അനുകൂല പോസ്റ്റിട്ട യുവതിയെ മർദ്ദിച്ച സംഭവം; വൈക്കത്ത് സിപിഎം-ബിജെപി സംഘർഷം; ബുധനാഴ്ച താലൂക്കിൽ ബിജെപി ഹർത്താൽ

യുവതി പ്രവേശനത്തിൽ അനുകൂല പോസ്റ്റിട്ട യുവതിയെ മർദ്ദിച്ച സംഭവം; വൈക്കത്ത് സിപിഎം-ബിജെപി സംഘർഷം; ബുധനാഴ്ച താലൂക്കിൽ ബിജെപി ഹർത്താൽ

വൈക്കം; ശബരിമല യുവതി പ്രവേശത്തിന് അനുകൂലമായി സമൂഹമാധ്യമത്തിൽ കുറിപ്പിട്ട വിദ്യാർത്ഥിനിയെ മർദിച്ച സംഭവത്തിൽ വൈക്കത്തു സിപിഎം ആർഎസ്എസ് സംഘർഷം. പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപിച്ച് ബുധനാഴ്ച വൈക്കം താലൂക്കിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.

വിദ്യാർത്ഥിനിക്കു പിന്തുണയായി ചൊവ്വാഴ്ച വൈകിട്ട് സിപിഎം സമ്മേളനം നടത്തി. സമ്മേളന ശേഷം മർദിച്ച യുവാവിന്റെ വീട്ടിലേക്കു ജാഥ നടത്തി. തിരികെ വരുമ്പോഴാണ് സിപിഎം, ആർഎസ്എസ് പ്രവർത്തകർ ഏറ്റുമുട്ടിയത്. നാല് ബിജെപി പ്രവർത്തകർക്കും വഴിയാത്രക്കാർക്കും പരുക്കേറ്റു. ആർഎസ്എസ് കാര്യാലയത്തിലേക്ക് കല്ലേറ്. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP