Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎം വിജയനും സുഗതകുമാരിക്കും ടി പത്മനാഭനും പത്മ ബഹുമതികൾ ലഭിക്കാതിരിക്കാൻ കാരണം ബിജെപി സർക്കാരിന്റെ അവഗണന; കേരളം നല്കിയ 24 പേരുടെ പട്ടികയിൽ 21ഉം കേന്ദ്രം വെട്ടി; പുരസ്‌കാരം ലഭിച്ച ശ്രീജേഷും പൊന്നമ്മാളും മീനാക്ഷി ഗുരുക്കളും സംസ്ഥാന പട്ടികയിൽ പെട്ടവരല്ല; പുറത്താകുന്നത് കേന്ദ്രത്തിന്റെ കള്ളക്കളി

ഐഎം വിജയനും സുഗതകുമാരിക്കും ടി പത്മനാഭനും പത്മ ബഹുമതികൾ ലഭിക്കാതിരിക്കാൻ കാരണം ബിജെപി സർക്കാരിന്റെ അവഗണന; കേരളം നല്കിയ 24 പേരുടെ പട്ടികയിൽ 21ഉം കേന്ദ്രം വെട്ടി; പുരസ്‌കാരം ലഭിച്ച ശ്രീജേഷും പൊന്നമ്മാളും മീനാക്ഷി ഗുരുക്കളും സംസ്ഥാന പട്ടികയിൽ പെട്ടവരല്ല; പുറത്താകുന്നത് കേന്ദ്രത്തിന്റെ കള്ളക്കളി

അരുൺ ജയകുമാർ

തിരുവനന്തപുരം: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഭാരതീയർക്ക് രാജ്യത്ത് കിട്ടാവുന്നതിലെ ഏറ്റവും ഉയർന്ന പുരസ്‌കാരമാണ് പത്മ പുരസ്‌കാരങ്ങൾ. കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവനം എന്നീ വിഷയങ്ങളിൽ മികവ് തെളിയിക്കുന്ന വ്യക്തികൾക്കാണ് ഇത് നൽകുക. സംസ്ഥാന സർക്കാരുകൾ ശുപാർശ ചെയ്യുന്നത് അനുസരിച്ചാണ് കേന്ദ്ര സർക്കാർ പുരസ്‌കാരം നൽകേണ്ട വ്യക്തികളെ തെരഞ്ഞെടുക്കുക.

എന്നാൽ 2017ലെ പത്മ പുരസ്‌കാരങ്ങൾ സമ്മാനിച്ചപ്പോൾ കേരളം സമർപ്പിച്ച 24 അംഗ പട്ടികയിൽ നിന്നും വെറും മൂന്നു പേരെ മാത്രമാണ് പരിഗണിച്ചത്. അതേസമയം, മൊത്തം ആറു മലയാളികൾക്കാണ് ഈ വർഷം പത്മ പുരസ്‌കാരം ലഭിച്ചു. അതായത്, സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ ഇല്ലാത്ത മൂന്നുപേർക്കു കൂടി പുരസ്‌കാരം ലഭിച്ചു. ഇതാദ്യമായാണ് സംസ്ഥാന സർക്കാരിന്റെ ശുപാർശ പട്ടികയിൽ ഇല്ലാത്തവർക്ക് പുരസ്‌കാരം ലഭിക്കുന്നത്. സംസ്ഥാന സർക്കാർ ശുപാർശ ചെയ്തവരുടെ പട്ടിക മറുനാടന് ലഭിച്ചു.

ഐ.എം. വിജയൻ, ടി. പത്മനാഭൻ, എം.കെ. സാനു, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത, ഡോ. വെള്ളായണി അർജുനൻ, പി. ജയചന്ദ്രൻ, എം.കെ. അർജുനൻ, കെ.ഇ. മാമൻ, കെ. രവീന്ദ്രനാഥൻ നായർ തുടങ്ങി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിലെ പ്രമുഖരെ തഴഞ്ഞാണ് കേന്ദ്ര സർക്കാർ തങ്ങൾക്ക് തോന്നിയപടി തീരുമാനമെടുക്കുകയും പട്ടികയിലില്ലാത്തവർക്ക് പുരസ്‌കാരം നൽകുകയും ചെയ്തത്.

പത്മ പുരസ്‌കാരങ്ങൽ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പിഎസ് ശ്രീധരൻപിള്ള ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ ചില ജേതാക്കളുടെ വീട്ടിലെത്തി തങ്ങളുടെ ശിപാർശയിലാണ് പുരസ്‌കാരം ലഭിച്ചതെന്ന് പറയുകയും ചെയ്തിരുന്നു. പത്മ പുരസ്‌കാരം ലഭിച്ച കർണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാളും കളരി ഗുരുവായ മീനാക്ഷിയമ്മയും ഹോക്കി താരം പി.ആർ. ശ്രീജേഷും സംസ്ഥാനം നൽകിയ പട്ടികയിൽ ഇല്ലായിരുന്നു.

കേരളത്തിന്റെ കായിക രംഗത്തെ രാജ്യശ്രദ്ധയിലേക്ക് എത്തിച്ച പ്രമുഖ ഫുട്‌ബോൾ താരം ഐഎം വിജയന് ഇത്തവണയും പത്മ പുരസ്‌കാരം ലഭിച്ചില്ലെന്നതും ശ്രദ്ധേയമായിരുന്നു. സംസ്ഥാന സർക്കാർ നൽകിയവരുടെ പട്ടികയിൽ പേരുണ്ടായിരുന്നിട്ടും കേന്ദ്ര സർക്കാർ വിജയനെ അവഗണിക്കുകയായിരുന്നു. ഇതിനു സമാനമായി സാഹിത്യ മേഖലയിൽ നിന്ന് സുഗതകുമാരി, എം.കെ. സാനു, ടി. പത്മനാഭൻ എന്നിവരുടെ പേരുകളും കേരളസർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും കേന്ദ്രം പരിഗണിച്ചില്ല. അക്കിത്തത്തിന് സർക്കാർ ശുപാർശ ചെയ്തത് പത്മവിഭൂഷണായിരുന്നുവെങ്കിലും നൽകിയത് പത്മശ്രീ മാത്രവും.

2017ലെ പത്മ പുരസ്‌കാരങ്ങൾക്ക് ശുപാർശ ചെയ്തുകൊണ്ട് കേന്ദ്ര സർക്കാറിലേക്ക് നാമനിർദ്ദേശഷം സമർപ്പിക്കുന്നതിനായി മന്ത്രി എ.കെ. ബാലൻ കൺവീനറായി പ്രത്യേക സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി എകെ ശശീന്ദ്രൻ മാത്യു ടി തോമസ് ഇ ചന്ദ്രശേഖരൻ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് എന്നിവരും ഉൾപ്പെട്ട കമ്മിറ്റി തയ്യാറാക്കിയ 24പേരുടെ അന്തിമ പട്ടികയാണ് മന്ത്രിസഭയയുടെ അംഗീകരാരം നേടിയ ശേഷം കേന്ദ്രസർക്കാറിന് അയച്ചത്. എന്നാൽ ഇവരിൽ നിന്നും 21 പേരുടെ ശുപാർശ തള്ളിക്കളഞ്ഞ്, മൂന്ന് പേർക്ക് മാത്രമാണ് പുരസ്‌കാരം നൽകിയത്. പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ സമർപ്പിച്ച അപേക്ഷയിലാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഇപ്പോൾ ഈ വിവരങ്ങൾ രേഖകൾ സഹിതം പുറത്ത് വിട്ടിരിക്കുന്നത്.

കേരളത്തിന്റെ ശുപാർശയിൽ കെ.ജെ. യേശുദാസിന് പത്മ വിഭൂഷണും അക്കിത്തം, ചേമഞ്ചേരി കുഞ്ഞിരാമൻ നായർ എന്നിവർക്ക് പത്മശ്രീയും നൽകി. സംസ്ഥാനത്തിന്റെ ശുപാർശ പട്ടികയിയിൽ ഇല്ലാതിരുന്ന ഇന്ത്യൻ ഹോക്കി ടീം നായകൻ പി.ആർ. ശ്രീജേഷ്, കർണാടിക് സംഗീതജ്ഞ പാറശാല പൊന്നമ്മാൾ കളരി ഗുരുവായ മീനാക്ഷിയമ്മ എന്നിവർക്കു പത്മശ്രീയും സമ്മാനിച്ചിരുന്നു. 2016ൽ എല്ലാ സംസ്ഥാനങ്ങളും പ്രത്യേക സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് പറഞ്ഞ് കൊണ്ട് കേന്ദ്രം തന്നെ കത്ത് അയച്ചിരുന്നു. എന്നിട്ടാണ് ഇപ്പോൾ ഒരു സംസ്ഥാനം അയച്ച ശുപാർശ പട്ടികയിലെ ഭൂരിഭാഗം പേരെയും തഴഞ്ഞിരിക്കുന്നത്.

സംസ്ഥാന സർക്കാർ പരിഗണിച്ചില്ലെങ്കിലും അനുഭാവപൂർവ്വം തങ്ങൾ എല്ലാവരേയും പരിഗണിക്കുമെന്ന പ്രതീതിയുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനു ബിജെപി ശ്രമിച്ചതയായാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. ഭാരതരത്നം, പത്മ വിഭൂഷൺ, പത്മഭൂഷൺ എന്നീ പുരസ്‌കാരങ്ങൾ കഴിഞ്ഞ് ഭാരതീയർക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയർന്ന പുരസ്‌കാരം ആണ് പത്മശ്രീ. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP