Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ സീറ്റ് വർദ്ധിപ്പിക്കാനല്ല, 70 ൽ അധികം സീറ്റുകൾ നേടി ഭരണത്തിലേറാനാണ് ബിജെപി ലക്ഷ്യം; ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞ് അധികാരത്തിലേറാൻ സാധിച്ചെങ്കിൽ കേരളത്തിലും സാധിക്കും; ബിജെപി പ്രഭാരി സി.പി രാധാകൃഷ്ണൻ

കേരളത്തിൽ സീറ്റ് വർദ്ധിപ്പിക്കാനല്ല, 70 ൽ അധികം സീറ്റുകൾ നേടി ഭരണത്തിലേറാനാണ് ബിജെപി ലക്ഷ്യം; ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞ് അധികാരത്തിലേറാൻ സാധിച്ചെങ്കിൽ കേരളത്തിലും സാധിക്കും; ബിജെപി പ്രഭാരി സി.പി രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ

തൃശ്ശൂർ: കേരളത്തിൽ സീറ്റ് വർദ്ധിപ്പിക്കാനല്ല മറിച്ച് 70 ൽ അധികം സീറ്റുകൾ നേടി ഭരണത്തിലേറാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ബിജെപി പ്രഭാരി സി.പി രാധാകൃഷ്ണൻ. തൃശ്ശൂരിൽ നടന്ന പാർട്ടി സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പ്രസ്ഥാനത്തിന് വേണ്ടി ബലിദാനികളായവരുടെ ജീവത്യാഗം വെറുതെയാവില്ല. ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞ് അധികാരത്തിലേറാൻ സാധിച്ചെങ്കിൽ കേരളത്തിലും നടക്കും.

സംസ്ഥാനത്തിന്റെ സംസ്‌കാരവും ആചാരങ്ങളും തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ശബരിമലയിൽ കണ്ടത് അതാണ്. അടിസ്ഥാന സൗകര്യവികസന കാര്യത്തിൽ കേരളം ഏറെ പിന്നിലാണ്. തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടെത്താൻ മണിക്കൂറുകൾ ആവശ്യമാണ്. നല്ല റോഡുകൾ നിർമ്മിക്കാൻ സംസ്ഥാനം ഭരിച്ചവർ ശ്രമിച്ചില്ല. വാജ്‌പേയ് സർക്കാരിന്റെയും മോദി സർക്കാരിന്റെയും കാലത്താണ് കേരളത്തിൽ റോഡ് വികസനം നടന്നത്. പാലക്കാട് ഹൈവെയും ആലപ്പുഴ ബൈപ്പാസും ഇതിന്റെ ഉദ്ദാഹരണമാണ്.

കേന്ദ്രസർക്കാരിന്റെ മികച്ച പിന്തുണ കിട്ടിയിട്ടും സംസ്ഥാന സർക്കാരിന് വികസനം കൊണ്ടുവരാൻ സാധിക്കുന്നില്ല. ജി.എസ്.ടിക്ക് മുമ്പും പിൻപും കേരളത്തിന് ലഭിച്ച റവന്യൂ വരുമാനത്തെ കുറിച്ച് ധവളപത്രം ഇറക്കാൻ തോമസ് ഐസക്ക് തയ്യാറാവണം. ജി.എസ്.ടിക്ക് ശേഷം വരുമാനത്തിൽ വലിയ വർദ്ധനവാണുണ്ടായത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശാസ്ത്രീയമായ അഴിമതിയാണ് കേരളത്തിൽ നടക്കുന്നതെന്നും സി.പി രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

ഒ.രാജഗോപാൽ എംഎ‍ൽഎ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ദേശീയ നിർവാഹക സമിതി അംഗങ്ങളായ പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭൻ, മുൻ സംസ്ഥാന അദ്ധ്യക്ഷന്മാരായ കെ.രാമൻപിള്ള, കെ.വി ശ്രീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം ടി രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ,ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP