Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ വിലാപയാത്രയ്ക്കിടയിലും വ്യാപക അക്രമം; യൂണിവേഴ്സ്റ്റി കോളേജിനു മുന്നിൽ സംഘർഷം; ബൈക്ക് കത്തിച്ചു; കൊല്ലത്തും കല്ലേറും അക്രമവും

കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ വിലാപയാത്രയ്ക്കിടയിലും വ്യാപക അക്രമം; യൂണിവേഴ്സ്റ്റി കോളേജിനു മുന്നിൽ സംഘർഷം; ബൈക്ക് കത്തിച്ചു; കൊല്ലത്തും കല്ലേറും അക്രമവും

തിരുവനന്തപുരം: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ വ്യാപക അക്രമം . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരിസരത്തും ഫൈൻ ആർട്സ് കോളേജ് പരിസരത്തും കല്ലേറുണ്ടായി. യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് എസ്എഫ്ഐ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു. 

തിരുവനന്തപുരത്തെ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും സ്റ്റുഡന്റ്സ് സെന്ററിനു നേരെയും കല്ലേറുണ്ടായി. പിഎംജി ജംഗ്ഷനിലും കല്ലേറ് നടന്നു. ബിജെപി പ്രവർത്തകർ നടത്തിയ കല്ലേറിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. കണ്ണൂർ തളിപ്പറമ്പിൽ രണ്ട് കാറുകൾ ഹർത്താൽ അനുകൂലികൾ അടിച്ചു തകർത്തു. വടകരയിൽ എസ്ഡിപിഐ-ആർഎസ്എസ് സംഘർഷത്തിൽ പ്രവർത്തകർക്ക് പരുക്കേറ്റു.

കൊല്ലം കുണ്ടറ മുക്കടയിൽ ബിജെപി പ്രവർത്തകൻ പൊലീസുകരന്റെ തല അടിച്ചു പൊട്ടിച്ചു. നാന്തിരിക്കലിൽ ഹർത്താൽ അനുകൂലികൾ സിഐയുടെ ജീപ്പ് അടിച്ചു തകർത്തു. കൊല്ലം കാവനാടിന് സമീപം വോൾവോ ബസ്സിനു നേരെ കല്ലേറുണ്ടായി. കല്ലേറിൽ ബസ്സിന്റെ ചില്ലുകൾ തകർന്നു.ഡ്രൈവർക്കും യാത്രക്കാർക്കും പരുക്കേറ്റു. മലബാർ സിമന്റ്സിന്റെ വാഹനത്തിനു നേരെയും കല്ലേറുണ്ടായി.

പത്തനാപുരം മഞ്ഞള്ളൂരിൽ സിപിഐഎം നേതൃത്വത്തിലുള്ള ലൈബ്രറി ഹർത്താൽ അനുകൂലികൾ അടിച്ചു തകർത്തു. ഫ്ളക്സ് ബോർഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP