Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപി ഹർത്താലിന്റെ മറവിൽ നടത്തിയ ആക്രമണത്തിൽ മാദ്ധ്യമപ്രവർത്തകനു കേൾവിശക്തി നഷ്ടമായി; ഒറ്റപ്പാലത്തു മർദനമേറ്റ കൃഷ്ണപ്രസാദിന്റെ കർണപുടം തകർന്നു; മാദ്ധ്യമപ്രവർത്തകർക്കെതിരെ വ്യാപക അതിക്രമം

ബിജെപി ഹർത്താലിന്റെ മറവിൽ നടത്തിയ ആക്രമണത്തിൽ മാദ്ധ്യമപ്രവർത്തകനു കേൾവിശക്തി നഷ്ടമായി; ഒറ്റപ്പാലത്തു മർദനമേറ്റ കൃഷ്ണപ്രസാദിന്റെ കർണപുടം തകർന്നു; മാദ്ധ്യമപ്രവർത്തകർക്കെതിരെ വ്യാപക അതിക്രമം

പാലക്കാട്: കണ്ണൂർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി നടത്തിയ ഹർത്താലിന്റെ മറവിൽ നടത്തിയ മർദനത്തിൽ മാദ്ധ്യമപ്രവർത്തകനു കേൾവിശക്തി നഷ്ടപ്പെട്ടു. ഒറ്റപ്പാലത്ത് ബിജെപി പ്രവർത്തകരുടെ മർദനമേറ്റ പ്രാദേശിക മാദ്ധ്യമപ്രവർത്തകന്റെ കേൾവി ശക്തിയാണു നഷ്ടപ്പെട്ടത്.

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണപ്രസാദിന്റെ കർണപുടം തകർന്നതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. ഹർത്താൽദിനത്തിലെ ബിജെപി പ്രവർത്തകരുടെ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് കൃഷ്ണപ്രസാദിന് മർദനമേറ്റത്.

സംസ്ഥാനത്തിന്റെ മറ്റു പലയിടങ്ങളിലും മാദ്ധ്യമ പ്രവർത്തകരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്തിരുന്നു. തിരുവനന്തപുരത്ത് ബിജെപിയുടെ മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ ഹർത്താലനുകൂലികൾ തടയുകയും ക്യാമറ തകർക്കുകയും ചെയ്തു. കേരള കൗമുദി ഫോട്ടോഗ്രാഫർ അരുൺ മോഹന്റെ ക്യാമറയുടെ ലെൻസ് പ്രവർത്തകർ തകർത്തു.

യുഎൻഐയുടെ ഫോട്ടോഗ്രാഫർ സുനീഷിന്റെ ക്യാമറയും ബിജെപി പ്രവർത്തകർ കേടുവരുത്തി. ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ കമൽനാഥ്, മാതൃഭൂമി ഓൺലൈൻ ലേഖകൻ എസ്.ആർ ജിതിൻ എന്നിവർക്കും സമരക്കാരുടെ മർദ്ദനമേറ്റു. കോഴിക്കോട് ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെയും മാദ്ധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായി. റിപ്പോർട്ടർ, ജനം ചാനലുകളുടെ ക്യാമറാമാന്മാർക്ക് നേരെയാണ് അക്രമം നടന്നത്.

ഒറ്റപ്പാലത്ത് അഞ്ച് ഡി വൈ എഫ് ഐ പ്രവർത്തകർക്ക് വെട്ടേൽക്കുകയും ചെയ്തു. ഹർത്താലനുകൂലികൾ നടത്തിയ പ്രകടനത്തിനിടയിൽ ഡി വൈ എഫ് ഐയുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. ഒമ്നി വാനിൽ ആയുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. കണ്ണിം പുറം ആലംപറമ്പ് തെരുവിൽ കിരണിന്റെ വിരലുകൾ അറ്റു. ശിവരാജനും സുജിത്തിനും തലക്കാണ് പരിക്ക്. പരിക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹർത്താലനുകൂലികൾ അടപ്പിച്ച കടകൾ നാട്ടുകാർ സംഘടിച്ചെത്തി തുറന്നതിനിടയിലാണ് മണ്ണാർക്കാട് സംഘർഷമുണ്ടായത്. പാലക്കാട് പാലപ്പറ്റയിൽ കഴുകി വൃത്തിയാക്കുന്നതിനായി തുറന്ന കോഴിക്കട സമരാനുകൂലികൾ തല്ലിത്തകർത്തു. സ്വകാര്യ ടൂറിസ്റ്റ് ബസ്സിന് നേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. പാലക്കാട് പ്രകടനത്തിനിടയിൽ സി ഐ ടി യു പ്രചരണാർത്ഥം സ്ഥാപിച്ച ഫ്‌ലക്സ് ബോർഡുകളും നശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP