Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കഞ്ചിക്കോട്ട് ആക്രമണത്തിനിടെ പൊള്ളലേറ്റ ബിജെപി മണ്ഡലം കമ്മിറ്റിയഗം മരിച്ചു; പാലക്കാട് നാളെ ബിജെപി ഹർത്താൽ; പാൽ, പത്രം, ശബരിമല തീർത്ഥാടകർ എന്നിവയെ ഒഴിവാക്കി

കഞ്ചിക്കോട്ട് ആക്രമണത്തിനിടെ പൊള്ളലേറ്റ ബിജെപി മണ്ഡലം കമ്മിറ്റിയഗം മരിച്ചു; പാലക്കാട് നാളെ ബിജെപി ഹർത്താൽ; പാൽ, പത്രം, ശബരിമല തീർത്ഥാടകർ എന്നിവയെ ഒഴിവാക്കി

പാലക്കാട്: പാലക്കാട് ജില്ലയിൽ നാളെ ബിജെപി ഹർത്താൽ. കഞ്ചിക്കോട്ട് നടന്ന അക്രമത്തിനിടെ പൊളേളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ബിജെപി മണ്ഡലം കമ്മറ്റി അംഗം ചടയൻകാലായിൽ രാധാകൃഷ്ണൻ മരിച്ചതിനെത്തുടർന്നാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പാൽ, പത്രം, ശബരിമല തീർത്ഥാടകർ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു രാധാകൃഷ്ണൻ. കഴിഞ്ഞ 28 ന് പുലർച്ചെ നടന്ന അക്രമ സംഭവങ്ങൾക്കിടെയാണ് രാധാകൃഷ്ണന് പൊള്ളലേറ്റത്. അക്രമികൾ തീയിട്ട ബൈക്കിന് സമീപത്ത് സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടറിലേയ്ക്ക് തീ പടർന്ന് ഉണ്ടായ പൊട്ടിത്തെറിയിൽ രാധാകൃഷ്ണൻ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.

സംഭവത്തിന് പിന്നിൽ സിപിഐ(എം) പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചിരുന്നു. മരിച്ച രാധാകൃഷ്ണന്റെ സഹോദരനും പുതുശ്ശേരി പഞ്ചായത്ത് മുൻ അംഗവുമായ കണ്ണൻ (40), ഭാര്യ വിമല (38), രാധാകൃഷ്ണന്റെ മറ്റൊരു സഹോദരനായ ശെൽവരാജിന്റെ മകൻ ആദർശ് (20) എന്നിവർക്കാണ് പൊള്ളലേറ്റത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP