Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും സീലും ഉപയോഗിച്ച് വ്യാജ ഐഡന്റിറ്റി കാർഡും വിസിറ്റിങ് കാർഡും ഉണ്ടാക്കി തട്ടിപ്പ് നടത്തി; പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കന്റെ പിന്തുണയോടെയാണ് സ്വപ്ന വ്യാജ രേഖ നിർമ്മിച്ചത്; അതിനാൽ ശിവശങ്കരനെതിരെയും കേസെടുക്കണമെന്ന് ബിജെപി നേതാവ്; സന്ദീപ് വചസ്പതി പരാതി നൽകിയത് ഡിജിപിക്ക്

സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും സീലും ഉപയോഗിച്ച് വ്യാജ ഐഡന്റിറ്റി കാർഡും വിസിറ്റിങ് കാർഡും ഉണ്ടാക്കി തട്ടിപ്പ് നടത്തി; പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കന്റെ പിന്തുണയോടെയാണ് സ്വപ്ന വ്യാജ രേഖ നിർമ്മിച്ചത്; അതിനാൽ ശിവശങ്കരനെതിരെയും കേസെടുക്കണമെന്ന് ബിജെപി നേതാവ്; സന്ദീപ് വചസ്പതി പരാതി നൽകിയത് ഡിജിപിക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളാ സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും സീലും ഉപയോഗിച്ച് വ്യാജ ഐഡന്റിറ്റി കാർഡും വിസിറ്റിങ് കാർഡും ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സ്വപ്നാ സുരേഷിനെതിരെ ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിഡിജിപിക്ക് പരാതി നൽകി.

പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കന്റെ പിന്തുണയോടെയാണ് സ്വപ്ന വ്യാജ രേഖ നിർമ്മിച്ചത്. അതിനാൽ ശിവശങ്കരനെതിരെയും കേസെടുക്കണം. വ്യാജരേഖ നിർമ്മിക്കാനായി സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ശിവശങ്കരൻ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കണം. വ്യാജരേഖ തയ്യാറാക്കിയ പ്രിന്റിങ് പ്രസിനെപ്പറ്റിയും അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു.

ഡിജിപിക്ക് നൽകിയ പരാതിയുടെ പൂർണ്ണ രൂപം

വിഷയം: സർക്കാരിന്റെ മുദ്രയും സീലും ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കി സാമ്പത്തിക നേട്ടം ഉണ്ടാക്കിയത് സംബന്ധിച്ച്.

സർ ,

ഞാൻ മേൽ അഡ്രസിലെ താമസക്കാരനും ഭാരതീയ ജനതാ പാർട്ടിയുടെ കേരളാ സംസ്ഥാന കമ്മിറ്റി അംഗവും ആണ്.

രണ്ടാം എതിർകക്ഷി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ,മുഖ്യമന്ത്രിയുടെ കീഴിലുള്ള കേരളാ ഐ ടി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനും ,ഒന്നാം പ്രതി രണ്ടാം പ്രതിക്ക് നിയന്ത്രണവും ചുമതലയുമുള്ള സ്ഥാപനത്തിലെ കരാർ ജീവനക്കാരിയുമായിരുന്നു.

രണ്ടാം പ്രതി സാമ്പത്തിക ലാഭത്തിനും പ്രശസ്തിക്കും അംഗീകാരത്തിനും വേണ്ടി മനപ്പൂർവം സർക്കാരിന്റെ ചിഹ്നവും സീലും ഉപയോഗിച്ച് വ്യാജ ഐഡന്റിറ്റി കാർഡും വിസിറ്റിങ് കാർഡും ഉണ്ടാക്കുകയും ടി വ്യാജരേഖകൾ ഉപയോഗിച്ച് വ്യക്തി താപര്യത്തിന് വേണ്ടിയും സാമ്പത്തിക നേട്ടത്തിന് വേണ്ടിയും ഉപയോഗിക്കുകയും ചെയ്തു. ടി വ്യാജരേഖകൾ ഉപയോഗിച്ച് പ്രതി ഭരണ സിരാ കേന്ദ്രങ്ങളിൽ പ്രവേശിക്കുകയും മന്ത്രിമാരുമായി ചങ്ങാത്തം സ്ഥാപിച്ച്, പ്രസ്തുത വ്യക്തികളുമായി ഫോട്ടോ എടുത്ത് സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും അത് വഴി തനിക്ക് ഉന്നതരുമായി സ്വാധീനമുണ്ട് എന്ന് വരുത്തിത്തീർത്ത് വഴിവിട്ട സഹായങ്ങൾ കൈപ്പറ്റുകയും ചെയ്തു. രണ്ടാം പ്രതിയുടെ കീഴിൽ ഒന്നാം പ്രതി ജോലിയിലിരിക്കെത്തന്നെ UAE കോൺസുലേറ്റ് സെക്രട്ടറി ജനറലിന്റെ പേഴ്‌സനൽ സെക്രട്ടറി എന്ന രീതിയിൽ തെറ്റിദ്ധരിപ്പിച്ചും പല നിയമപരല്ലാത്ത കാര്യങ്ങളും നേടിയെടുത്തിട്ടുണ്ട്.

ഒന്നാം പ്രതി രണ്ടാം പ്രതിയുടെ അറിവോടെയാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയത്. സർക്കാരിന്റെ മുദ്രയും സീലും ഒന്നാം പ്രതിക്ക് ലഭ്യമാക്കുന്നതിനുള്ള ഒത്താശ ചെയ്തുകൊടുത്തത് രണ്ടാം പ്രതിയാണ്.

ടി പ്രതികൾക്കൊപ്പം തലസ്ഥാന നഗരിയിലെ ഒരു പ്രിന്റിങ് സ്ഥാപനവും വ്യാജ രേഖാ നിർമ്മാണത്തിൽ പങ്കാളിയായിട്ടുണ്ട്. പ്രസ്തുത സ്ഥാപനത്തെ കൂടി പ്രതിചേർത്ത് കേസെടുക്കണമെന്ന് അപേക്ഷിക്കുന്നു.

കൂടാതെ പ്രസ്തുത കുറ്റകൃത്യത്തിന് ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഈ പരാതിയിലെ രണ്ടാം പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനായതിനാൽ പ്രസ്തുത ഓഫീസും ഓഫീസ് സാമഗ്രികളും ഗൂഢാലോചന നടത്തുവാനും വ്യാജ രേഖ നിർമ്മിക്കാനും ഉപയോഗിച്ചിട്ടുണ്ടോ എന്ന് കൂടി അന്വേഷണ വിധേയമാക്കണമെന്ന് അപേക്ഷിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP